Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ യുവത്വം ദൈവത്തില്‍ വിശ്വസിക്കുന്നു

Prayerദില്ലി: ഇന്ത്യയിലെ യുവജനങ്ങളില്‍ ഭൂരിഭാഗം പേരും മതവിശ്വാസികളാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. യുവജനങ്ങളില്‍ നാലില്‍ മൂന്നുപേര്‍ എന്ന രീതിയില്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും പ്രാര്‍ത്ഥനയ്‌ക്കായി സമയം കണ്ടെത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജര്‍മ്മനിയിലെ ഒരു എന്‍ജിഒ സംഘടനയായ ബെര്‍ടല്‍സ്‌മാന്‍ ഫൗണ്ടേഷന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ സര്‍വ്വേയിലാണ്‌ ഈ കണ്ടെത്തലുകള്‍. ഇന്ത്യയുള്‍പ്പെടെയുള്ള 21 രാജ്യങ്ങളിലെ 21,000 പേരെയാണ്‌ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്‌.

ഇന്ത്യയില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 76ശതമാനം പേരും മതഭക്തരാണ്‌. ലോകമൊട്ടാകെയുള്ള യുവജനങ്ങളില്‍ അഞ്ചില്‍ നാലുപേര്‍(അതായത്‌ 85ശതമാനം) പേര്‍ ദൈവഭക്തിയുള്ളവരാണ്‌. ഇതില്‍ത്തന്നെ 44ശതമാനം പേര്‍ അചഞ്ചലമായ ഈശ്വരവിശ്വാസമുള്ളവരാണത്രേ.

നിരീശ്വരവാദികളും അവിശ്വാസികളുമായി മുന്നോട്ടുപോകുന്നവര്‍ 13ശതമാനം മാത്രമേയുള്ളു. മൊറോക്കോയിലെ 99 ശതമാനം യുവാക്കളും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നവരാണ്‌. ബ്രസീല്‍, തുര്‍ക്കി, നൈജീരിയ എന്നിവിയങ്ങളില്‍ 90ശതമാനം യുവജനങ്ങളും ഇന്തോനേഷ്യ, ഇറ്റലി എന്നിവിടങ്ങളില്‍ 80 ശതമാനം പേരും വിശ്വാസികളാണ്‌.

ഇപ്പോഴത്തെ യുവജനങ്ങള്‍ക്ക്‌ പഴയ തലമുറയിലേതുപോലെ ദൈവവിശ്വാവസും മതഭക്തിയുമില്ലെന്നരീതിയിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ്‌ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്‌. യുവജനങ്ങള്‍ ബാഹ്യപ്രേരണകള്‍ക്ക്‌ വശംവദരായല്ല സ്വന്തം പ്രേരണയാലാണ്‌ ഭക്തിമാര്‍ഗത്തില്‍ സഞ്ചരിക്കുന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വികസ്വര രാജ്യങ്ങളിലെയും ഇസ്ലാമിക രാജ്യങ്ങളിലെയും യുവജനങ്ങളെ അപേക്ഷിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ യുവജനതയില്‍ ഈശ്വരവിശ്വാസം കുറവാണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+