കെണിയില്‍ വീണ പുളളിപ്പുലിയെ വെടിവെച്ചു കൊന്നു
ചേലക്കര : കാട്ടുപന്നിയെ കുടുക്കാന്‍ വെച്ച കെണിയില്‍ വീണ പുളളിപ്പുലിയെ പൊലീസുകാര്‍ വെടിവെച്ചു കൊന്നു.
ചേലക്കര പഞ്ചായത്തിലെ കുന്നംകുളത്ത് ബദനി ആശ്രമം വക എസ്റ്റേറ്റിലാണ് പുലി കെണിയില്‍ ചാടിയത്. മയക്കു മരുന്ന് കുത്തിവെച്ച് ബോധം കെടുത്താന്‍ ശ്രമിക്കുന്നതിനിടെ കുടുക്കു പൊട്ടിച്ച് പുറത്തു ചാടിയ പുലി സേവ്യര്‍ എന്നയാളെ കടിച്ചുകൊല്ലാനൊരുങ്ങുമ്പോഴാണ് പൊലീസുകാര്‍ വെടിവെച്ചത്. മണിക്കൂറുകളോളം നാട്ടുകാരെ പുലി ഭീതിയിലാഴ്ത്തി.
മായന്നൂര്‍ ഫോറസ്റ്റ് ഓഫീസിലെ വന്യജീവി സംരക്ഷകന്‍ സേവ്യര്‍ എന്നയാളാണ് പുലിയുടെ കടിയേറ്റ് ആശുപത്രിയിലായത്. ഇടതുതുടയില്‍ കടിയേറ്റ ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
രാവിലെ ആറര മണിക്കാണ് കെണിയില്‍ പുലി കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്. കുന്നംകുളം ഡിവൈഎസ്‍പി തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും തൃശൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി.
നീളമുളള വടിയില്‍ സിറിഞ്ചു കെട്ടി മയക്കുമരുന്ന് കുത്തിവെയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് കെണി പൊട്ടി പുലി പുറത്തു ചാടിയത്.












Click it and Unblock the Notifications