Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതിരിമാരുടെ പീഡനം: പോപ്പ്‌ മാപ്പ്‌ ചോദിയ്‌ ക്കും

Pope Benedict XVIസിഡ്‌നി: കത്തോലിക്കാ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മാപ്പു ചോദിയ്‌ക്കുമെന്ന്‌ പോപ്പ്‌ ബനഡിക്ട്‌ പതിനാറാമന്‍.

ലോക യുവജനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സിഡ്‌നിയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

പോപ്പിന്റെ സംഭാഷണം ശ്രവിയ്‌ക്കുന്നതിനായി 2,00,000 പേര്‍ എത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഒമ്പത്‌ ദിവസം നീളുന്ന ആസ്‌ത്രേല്യന്‍ പര്യടനത്തില്‍ വ്യഴാഴ്‌ച ആരംഭിയ്‌ക്കുന്ന ലോക യുവജനാഘോഷത്തില്‍ പോപ്‌ പങ്കെടുക്കും.

മുമ്പ്‌ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ സഭയ്‌ക്ക്‌ നാണക്കേടുണ്ടാക്കിയെന്ന്‌ പോപ്പ്‌ പറഞ്ഞിരുന്നു. അമേരിക്കയില്‍ ചെയ്‌തതു പോലെ പീഡനത്തിനിരയായവര്‍ക്കുള്ള സ്വാന്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും പോപ്പ്‌ വ്യക്തമാക്കി.

സഭ പ്രതിസന്ധിയിലാണ്‌ എന്നാല്‍ തകര്‍ച്ചയുടെ വക്കിലല്ല, ഭാവിയെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ ശുഭ പ്രതീക്ഷയാണുള്ളതെന്നും പോപ്പ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

2002ല്‍ കുട്ടികള്‍ക്കു നേരെയുണ്ടായ പുരോഹിതന്‍മാരുടെ ലൈംഗികാതിക്രമങ്ങള്‍ ആസ്ട്രേലിയയില്‍ വന്‍ ഒച്ചപ്പാടിനിടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+