സിദ്ദിഖിന്റെ നിരാഹാരം: സെക്രട്ടേറിയറ്റിന് മുമ്പില്‍ സംഘര്‍ഷം
തിരുവനന്തപുരം: വിവാദമായ ഏഴാം ക്ലാസ് പാഠപുസ്‌തകം പിന്‍വലിയ്‌ക്കണമെന്നാവശ്യവുമായി നിരാഹാര സത്യാഗ്രഹം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി സിദ്ദിഖിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്പില്‍ അക്രമാസക്തരായി. ഇതു വഴി കടന്നു പോയ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ബസുകള്‍ക്കും നേരെ വ്യാപകമായി കല്ലേറുണ്ടായി.
അക്രമാസക്തരായ പ്രവര്‍ത്തകരെ തുരത്താന്‍ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ കൂടുതല്‍ അക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചത്.
നേരത്തെ സിദ്ദിഖിന്റെ നിരാഹാര സമരം അവസാനിപ്പിയ്‌ക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതായി അദ്ദേഹം പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്‌ക്ക് ഇതെ ആവശ്യവുമായി ഘടകകക്ഷി നേതാക്കള്‍ മുഖ്യമന്ത്രിയ കാണാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്.
സിദ്ദിഖ് ഏറെ അവശനാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തെ ബുധനാഴ്‌ച തന്നെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications