Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസവോട്ടെടുപ്പ്‌ വരെ തുടരുമെന്ന്‌ സോമനാഥ്‌ ചാറ്റര്‍ജി

ദില്ലി: യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട്‌ തേടുന്ന 22ാം തീയതി വരെ ലോക്‌സഭാസ്‌പീക്കറായി തുടരുമെന്ന്‌ സോമനാഥ്‌ ചാറ്റര്‍ജി വ്യക്തമാക്കി. ഹൈദരാബാദിലേയ്‌ക്കുപോകുംവഴി വിമാനത്തില്‍ ഒരു ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ രാജിയുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന വാര്‍ത്തകളോട്‌ അദ്ദേഹം ആദ്യമായി പ്രതികരിച്ചത്‌.

വിശ്വാസപ്രമേയം വോട്ടിനിടുന്ന ചൊവ്വാഴ്‌ച എന്തുചെയ്യുമെന്ന ചോദ്യത്തിന്‌ അത്‌ വിലമതിക്കാനാവാത്ത ചോദ്യമാണെന്നായിരുന്നു ചാറ്റര്‍ജിയുടെ മറുപടി. താന്‍ നേരത്തേ നടത്തിയ പ്രസ്‌താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌പീക്കറുടെ പദവി സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണം. മാധ്യമങ്ങളുടെ സമ്മര്‍ദത്തില്‍ മനസ്സുമടുത്തിരിക്കുകയാണ്‌. ഇത്‌ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ആഴ്‌ചയാണ്‌ അനാവശ്യ ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ട്‌- അദ്ദേഹം പറഞ്ഞു.

ഇതിനിടെ സ്‌പീക്കര്‍ പാര്‍ട്ടി അംഗത്വം രാജിവയ്‌ക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. വിടവാങ്ങല്‍ പ്രസംഗം നടത്തി സ്‌പീക്കര്‍, എംപി സ്ഥാനങ്ങളും പിന്നാലെ പാര്‍ട്ടി അംഗത്വവും ഒഴിയണമെന്നാണ്‌ ചാറ്റര്‍ജിയുടെ ആലോചനയെന്ന്‌ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ബിജെപിയോടൊപ്പം ചേര്‍ന്ന്‌ വോട്ട്‌ ചെയ്യാന്‍ പറ്റില്ലെന്ന്‌ അദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ രേഖാമൂലം അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. വിശ്വാസവോട്ടിന്‌ ശേഷം രാജിവയ്‌ക്കുമെന്ന അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്‌.

എന്നാല്‍ ഈ നിലപാട്‌ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വം അദ്ദേഹത്തിന്റെ രാജിയ്‌ക്കുവേണ്ടിയുള്ള സമ്മര്‍ദ്ദം തുടരുകയാണ്‌. രാജി വിഷയത്തില്‍ സ്‌പീക്കര്‍ക്ക്‌ സ്വയം തീരുമാനമെടുക്കാമെന്നാണ്‌ പാര്‍ട്ടിയുടെ പ്രഖ്യാപിത തീരുമാനമെങ്കിലും വിശ്വാസവോട്ടെടുപ്പിന്‌ മുമ്പ്‌ അദ്ദേഹം രാജിവയ്‌ക്കണമെന്നുതന്നെയാണ്‌ ഉന്നതനേതൃത്വത്തിന്റെ നിലപാട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+