Get Updates
Get notified of breaking news, exclusive insights, and must-see stories!

സോമനാഥിനെതിരെ കടുത്ത നടപടിയ്‌ക്ക്‌ സാധ്യത

ദില്ലി: സ്‌പീക്കര്‍ സ്ഥാനം രാജിവെയ്‌ക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച സോമനാഥ്‌ ചാറ്റര്‍ജിയ്‌ക്കെതിരെ പാര്‍ട്ടി കടുത്ത നടപടി സ്വീകരിയ്‌ക്കുമെന്ന കാര്യം ഉറപ്പായി.

പാര്‍ട്ടിയെ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യനാക്കിയ സോമനാഥിനെതിരെ ഏറ്റവും കടുത്ത നടപടി സ്വീകരിയ്‌ക്കാന്‍ തന്നെയാണ്‌ കേന്ദ്ര കമ്മിറ്റിയുടെ ശുപാര്‍ശ. വിശ്വാസവോട്ടില്‍ നിന്ന്‌ ശ്രദ്ധ മാറാതിരിയ്‌ക്കാനാണ്‌ ചാറ്റര്‍ജിയ്‌ക്കെതിരെയുള്ള നടപടി സിപിഎം നീട്ടിവെച്ചിരിയ്‌ക്കുന്നത്‌.

ചൊവ്വാഴ്‌ച വിശ്വാസ വോട്ട്‌ കഴിഞ്ഞാലുടന്‍ അദ്ദേഹത്തിനെതിരെ സിപിഎം നടപടി പ്രഖ്യാപിയ്‌ക്കാനിടയുണ്ട്‌. പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കല്‍ പ്രഖ്യാപനമോ പാര്‍ട്ടിയ്‌ക്ക്‌ അദ്ദേഹവുമായി ഇനി ബന്ധമില്ല എന്ന പ്രഖ്യാപനമോ ഉണ്ടാകാനാണ്‌ സാധ്യതയെന്നാണ്‌ കരുതപ്പെടുന്നത്‌.

സഭയില്‍ കാസ്റ്റിംഗ്‌ വോട്ട്‌ ചെയ്യേണ്ട അവസ്ഥ സംജാതമായാല്‍ പാര്‍ട്ടിയ്‌ക്കനുകൂലമായി വോട്ട്‌ ചെയ്‌താലും അദ്ദേഹത്തിനെതിരെ നടപടിയില്‍ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യേണ്ടയെന്ന നിലപാടിലാണ്‌ പാര്‍ട്ടി.

സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചയുടനെ സ്‌പീക്കര്‍ സ്ഥാനം രാജിവെയ്‌ക്കണമെന്ന്‌ പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രകാശ്‌ കാരാട്ട്‌ രാഷ്ട്രപതിയ്‌ക്ക്‌ നല്‌കിയ കത്തില്‍ സോമനാഥിന്റെ പേര്‌ കൂടി ഉള്‍പ്പെടുത്തിയത്‌.

എന്നാല്‍ സ്‌പീക്കര്‍ സ്ഥാനത്തിരിയ്‌ക്കുമ്പോള്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധിയല്ലായെന്ന നിലപാട്‌ സ്വീകരിച്ച സോമനാഥ്‌ ഇത്‌ സംബന്ധിച്ച്‌ പത്രക്കുറിപ്പ്‌ ഇറക്കുകയും ചെയ്‌തു.

കൂടാതെ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനെ സോമനാഥ്‌ എതിര്‍ത്തതും സിപിഎമ്മിന്‌ കനത്ത തിരിച്ചടിയായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണ്‌ ഇക്കാര്യത്തില്‍ സോമനാഥിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ്‌ സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍







Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+