ലീഗ് ഹൗസ് അക്രമണം: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ലീഗ് ഹൗസ് അക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നല്‌കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ലീഗ് ഹൗസിന് നേരെ അഞ്ചു തവണ അക്രമണം നടന്നിട്ടുണ്ടെന്നും എന്നാലിതു വരെ അക്രമികളെ പിടികൂടിയിട്ടില്ലെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‌കിക്കൊണ്ട് പ്രതിപക്ഷം ആരോപിച്ചു. അക്രമത്തിനു പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകളാണെന്നും പ്രതിപക്ഷം പറഞ്ഞു.
പ്രതിപക്ഷത്തു നിന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‌കിയത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന ആരോപണത്തിന് എന്താണ് തെളിവെന്ന് പ്രമേയത്തിന് വിശദീകരണം നല്‌കികൊണ്ട് നിയമമന്ത്രി എം വിജയകുമാര്‍ ചോദിച്ചു.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമത്തിന് പിന്നില്‍ പ്രതിപക്ഷമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിയ്‌ക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications