Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാമ്പി കൂട്ടക്കൊല: 3 മൃതശരീരങ്ങള്‍ കൂടി കണ്ടെടുത്തു

പാലക്കാട്‌: പട്ടാമ്പി ആമയൂരില്‍ കൊല്ലപ്പെട്ട മൂന്ന്‌ പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അമ്മ ലിസി, മക്കളായ അമന്യ, അമല്‍ എന്നിവരുടെ മൃതദേഹങ്ങളാണ്‌ കണ്ടെടുത്തത്‌.

ലിസിയുടെ മൃതദേഹം വീടിന്‌ സമീപത്തെ സെപ്‌റ്റിടാങ്കില്‍ നിന്നും മക്കളുടെ മൃതദേഹങ്ങള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ ചാക്കില്‍ കെട്ടിയ നിലയിലുമാണ്‌ കണ്ടെത്തയത്‌. കുട്ടികളുടെ അച്ഛനായ റെജി കുമാര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു.

കോട്ടയം ചക്കാമ്പുഴ റെജി കുമാര്‍, ലിസി ദമ്പതികളുടെ മക്കളായ അമലു (12), അമല്യ (8) എന്നിവരെ ബുധനാഴ്‌ചയാണ്‌ ആമയൂരിലുള്ള വാടക വീട്ടില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. വീട്ടില്‍ ആരെയും കാണത്തതിനാല്‍ സംശയം തോന്നി വീട്ടുടമ ഓടിളക്കി നോക്കിയപ്പോഴാണ്‌ സംഭവം പുറലോകമറിയുന്നത്‌.

പാലാ രാമപുരം സെന്റ്‌ജോസഫ്‌ യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ഇവരെ റെജി സ്‌കൂളിലെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നു. തന്റെ അമ്മ മരിച്ചുവെന്ന്‌ വിശ്വസിപ്പിച്ചായിരുന്നു റെജി കുട്ടികളെ സ്‌കൂളില്‍ നിന്നിറക്കി കൊണ്ടു വന്നത്‌.

കുട്ടികളെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നതാണെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഇതില്‍ അമലും ഒട്ടേറെ തവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്‌. കുടുംബ വഴക്ക്‌ മൂലം അഞ്ച്‌ പേരെയും കൊലപ്പെടുത്തിയ ശേഷം റെജികുമാര്‍ രക്ഷപ്പെട്ടിരിയ്‌ക്കാമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+