Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാന ലംഘനം: നായ കോടതിയില്‍

Rajkumari Devi (right) has vowed to protect Chhotuപട്‌ന: സമാധാന ലംഘനത്തിന്‌ നാട്ടുകാര്‍ നായയെ കോടതി കയറ്റുന്നു. ബീഹാറിലെ പൂര്‍ണിയ നഗരത്തിലെ രാജ്‌കുമാരി ദേവിയുടെ വളര്‍ത്തു നായക്കെതിരെ നാട്ടുകാര്‍ നല്‌കിയ കേസിലാണ്‌ ആഗസ്റ്റ്‌ അഞ്ചിന്‌ ഛോട്ടുവെന്ന നായയെ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടത്‌.

ഇതാദ്യമായല്ല ഛോട്ടു നാട്ടുകാരുടെ കണ്ണിലെ കരടാവുന്നത്‌. 2003ല്‍ നാട്ടുകാര്‍ തന്നെ നല്‌കിയ പരാതിയിന്‍ മേല്‍ ഛോട്ടുവിനെ വെടിവെച്ച്‌‌ കൊല്ലാന്‍ മജിസ്‌ട്രേറ്റ്‌ ഉത്തരിവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായെത്തിയ മൃഗസ്‌നേഹികളാണ്‌ അന്ന്‌ ഛോട്ടുവിന്റെ ജീവന്‍ രക്ഷിച്ചത്‌.

തങ്ങളെ വഴി നടക്കാന്‍ പോലും സമ്മതിയ്‌ക്കാതെ അക്രമിയ്‌ക്കുന്നുവെന്നാണ്‌ നായക്കെതിരെയുള്ള നാട്ടുകാരുടെ പരാതി. എന്നാല്‍ തന്റെ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയവരെയാണ്‌ നായ കടിച്ചതെന്ന്‌ ഉടമയായ രാജ്‌കുമാരി കോടതിയെ അറിയിച്ചു.

മക്കളില്ലാത്ത തന്റെ രക്ഷകനാണ്‌ ഛോട്ടുവെന്നും, തന്നെ അക്രമിയ്‌ക്കാനും സ്വത്ത്‌ മോഷ്ടിയ്‌ക്കാനുമെത്തുന്നവരെ ഛോട്ടു ഇനിയും നേരിടുമെന്നും രാജ്‌കുമാരി വക്കീല്‍ മുഖാന്തിരം കോടതിയെ അറിയിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+