മുരളീധരന്റെ മുന്നണി പ്രവേശനം തടയാന്‍ നേതാക്കള്‍ ദില്ലിയ്‌ക്ക്
തിരുവനന്തപുരം: എന്‍സിപിയെ യുഡിഎഫിലെടുക്കാനുള്ള ഒരു നീക്കത്തോടും യോജിപ്പില്ലെന്ന് സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇതിനായി തിങ്കളാഴ്‌ച ദില്ലിയ്‌ക്ക് തിരിക്കും.
ഇടതുമുന്നണി സാധ്യത ഇല്ലായെന്ന തിരിച്ചറിവില്‍ യുഡിഎഫില്‍ ചേരാനുള്ള സാധ്യത എന്‍സിപി ആരാഞ്ഞുവരുന്ന സാഹചര്യത്തിലാണ് മുരളിയെയും കൂട്ടരെയും ഉള്‍പ്പെടുത്തുന്നതിനോട് കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ദേശീയതലത്തില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ യുഡിഎഫ് പ്രവേശം സാധ്യമാകുമെന്നാണ് മുരളീധരന്‍ പ്രതീക്ഷിക്കുന്നത്.
മുരളിയുടെ നീക്കത്തെ അനുകൂലിച്ച് കെ കരുണാകരനല്ലാതെ മറ്റൊരു നേതാവും ഇതേവരെ പ്രതികരിച്ചിട്ടില്ല. മിക്കവരും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞു. ഇക്കാര്യവും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെക്കൂടാതെ കേരളത്തിന്റെ ചുമതലയുള്ള മൊഹ്‌സിന കിദ്വായ്, എ.കെ ആന്റണി, വയലാര്‍ രവി എന്നിവരെയും ഇവര്‍ കാണും.
മുരളീധരന് വീണ്ടും ഇടം നല്‍കിയാല്‍ കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലുണ്ടായ അതേ അനുഭവമായിരിക്കും ഇക്കുറി യുഡിഎഫിന് വീണ്ടും ഉണ്ടാവുകയെന്നാണ് ഔദ്യോഗിക നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് വിട്ടുപോയവരില്‍ ഏറിയ പങ്കും കരുണാകരനു മുമ്പായും ഒരു വിഭാഗം കരുണാകരനൊപ്പവും പാര്‍ട്ടിയിലേയ്‌ക്ക് മടങ്ങിവന്നു.
ഇനി അവശേഷിക്കുന്ന ചെറു ന്യൂനപക്ഷത്തെ കോണ്‍ഗ്രസിലേയ്‌ക്ക് മടക്കിക്കൊണ്ടുവരുന്നതുകൊണ്ട് ദോഷമല്ലതെ ഗുണമൊന്നുമുണ്ടാകില്ലെന്നാണ് അവരുടെ വാദം. കരുണാകരന്‍ കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചപ്പോള്‍ പലകാരണങ്ങള്‍കൊണ്ടും കോണ്‍ഗ്രസിലെ പലനേതാക്കളും അദ്ദേഹത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ മുരളിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും എതിരഭിപ്രായമാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications