Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാം‌ഗ്ലൂരില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള നിശാനൃത്ത സംഘം പിടിയില്‍

ബാംഗ്ലൂര്‍: ലഹരി മരുന്ന്‌ കഴിച്ച്‌ കാബറെ നൃത്തമാടിയ ആറു മലയാളികളടക്കമുള്ള നിശാനൃത്ത സംഘത്തെ കന്നട രക്ഷണവെദികെ പ്രവര്‍ത്തകര്‍ അക്രമിച്ചു. ഇവരുടെ പക്കല്‍ നിന്നും മയക്കു മരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പിന്നീട്‌ പോലീസിലേല്‌പിയ്‌ക്കുകയും ചെയ്‌തു.

ബാംഗ്ലൂരിനടുത്ത്‌ തവരക്കരെ മഞ്‌ജലബലെ ജലാശയത്തിനടുത്ത്‌ ധാബയില്‍ റേവ്‌ പാര്‍ട്ടി നടത്തുകയായിരുന്ന 35 ഓളം പേരാണ്‌ പോലീസ്‌ പിടിയിലായത്‌. പാര്‍ട്ടിയില്‍ ഏകദേശം 150 ഓളം പേര്‍ പങ്കെടുത്തിരുന്നു.

സംഘത്തിന്റെ പക്കല്‍ നിന്ന്‌ ഹാഷിഷ്‌, മരിജുവാന, ഓപ്പിയം എന്നിവ കണ്ടെടുത്തിട്ടുണ്ട്‌. എന്നാല്‍ പിടിയിലായവര്‍ ഇത്‌ ഉപയോഗിച്ചിരുന്ന കാര്യം വൈദ്യ പരിശോധനയ്‌ക്ക്‌ ശേഷമെ വ്യക്തമാകുകയുള്ളൂവെന്ന്‌ പോലീസ്‌ പറഞ്ഞു.

ഐടി, ബയോടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്‌ പിടിയിലയവരില്‍ ഭൂരിഭാഗവുമെന്ന്‌ പോലീസ്‌ അറിയിച്ചു. അറസ്റ്റിലായവരെ മെട്രോപോളിറ്റന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ മുമ്പാകെ ഹാജരാക്കിയതിന്‌ ശേഷം റിമാന്‍ഡ്‌ ചെയ്‌തു. ഇവര്‍ക്കെതിരെ മയക്കുമരുന്ന്‌ കൈവശം വെച്ചതിനും നിശാനൃത്തം നടത്തിയതിനും കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

പാര്‍ട്ടിയില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച രക്ഷവെദികെ പ്രവര്‍ത്തകര്‍ ധാബ അക്രമിയ്‌ക്കുകയും പിന്നീട്‌ പോലീസില്‍ വിവരം നല്‌കുകയുമായിരുന്നു.

15 ബാംഗ്ലൂര്‍ നിവാസികള്‍. ആറു മലയാളികള്‍, ചെന്നൈ, മുംബൈ സ്വദേശികളായ രണ്ടു പേര്‍, രണ്ട്‌ വിദേശികള്‍ എന്നിവര്‍ പോലീസ്‌ പിടികൂടിയ സംഘത്തിലുണ്ട്‌. കൂട്ടത്തില്‍ രണ്ട്‌ യുവതികളുമുണ്ടായിരുന്നു.

ഇതിനിടെ ഇവരെ അക്രമിച്ച രക്ഷാവെദിക പ്രവര്‍ത്തകര്‍ യുവതികളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും വിലപിടിപ്പുള്ള വസ്‌തുക്കള്‍ കൊള്ളയടിച്ചുവെന്നും പരാതിയുയര്‍ന്നിട്ടുണ്ട്‌. ഇവര്‍ക്കെതിരെയും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+