ജോലിക്ക് കോഴയായി ലാലു ഭൂമി വാങ്ങി
ദില്ലി: ഇന്ത്യന്‍ റെയില്‍വെയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ മന്ത്രി ലാലു പ്രസാദ് യാദവ് ഭൂമി കോഴ വിവാദത്തില്‍.
റെയില്‍വെയില്‍ ജോലി നല്‌കി പകരം ബന്ധുക്കളുടെ പേരില്‍ ലാലു നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായാണ് ആരോപണമുയര്‍ന്നിരിയ്‌ക്കുന്നത്.
ഐബിഎന്‍ ചാനലാണ് ഒളിക്യാമറ വഴി അഴിമതി പുറത്തെത്തിച്ചിരിയ്‌ക്കുന്നത്. ലാലുവിന്റെ ബന്ധുക്കളുടെ പേരില്‍ ലക്ഷങ്ങളുടെ ഭൂമിയാണ് അടുത്തകാലത്തായി വാങ്ങിക്കൂട്ടിയിരിക്കുന്നത്.
റെയില്‍വെയില്‍ ജോലി കിട്ടിയതിന് പകരം ലാലുവിന്റെ ബന്ധുക്കള്‍ക്ക് ഭൂമി വിറ്റവരുമായി ചാനല്‍ അഭിമുഖം നടത്തിയിട്ടുണ്ട്. ചാനല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാലുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഭോലയാണ് ഇടപാടുകളുടെ ദല്ലാളായി പ്രവര്‍ത്തിച്ചിട്ടുള്ളത്.
ഇപ്രകാരം ജോലി സമ്പാദിച്ച വിഷ്‌ണുദേവുമായി നടത്തിയ അഭിമുഖത്തില്‍ വിഷ്‌ണുദേവിന്റെ ബന്ധുവായ കിഷന്‍ ദേവ് ലാലുവിന്റെ ഭാര്യ റാബ്‌റി ദേവിയ്‌ക്ക് 4,21,000 രൂപക്ക് ഭൂമി വിറ്റതിന്റെ രേഖകള്‍ തങ്ങളുടെ പക്കല്‍ കിട്ടിയതായി ചാനല്‍ അവകാശപ്പെട്ടിട്ടുണ്ട്. വിഷ്‌ണുദേവിന്റെ ആറ് അടുത്ത ബന്ധുക്കള്‍ക്ക് റെയില്‍വെയില്‍ ജോലി കിട്ടയതായി റിപ്പോര്‍ട്ടിലുണ്ട്.
ലാലുവിന്റെ ഇടപെടല്‍ മൂലമാണ് ജോലി കിട്ടിയതെന്നും വിഷ്‌ണുദേവ് ചാനലിനോട് പറയുന്നുണ്ട്.
ഇത് കൂടാതെ മന്ത്രിപദം മോഹിയ്‌ക്കുന്ന ചില എംപിമാര്‍ ലാലുവിന് ഭൂമി സംഭാവന ചെയ്‌തതയും ചാനല്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
കാന്തിസിങ് എന്ന എംപി 35 ലക്ഷം രൂപയുടെയും രഘുനാഥ് ഝാ 9 ലക്ഷത്തിന്റെയും ഭൂമി ലാലുവിന്റെ മക്കളുടെ പേരില്‍ എഴുതി വെച്ചിട്ടുണ്ടെന്നാണ് ആരോപണം.
ഇക്കാര്യം കാന്തിസിങ് ചാനലിനോട് സമ്മതിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് ഭൂമി സംഭാവന ചെയ്‌തതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ മക്കള്‍ എനിക്ക് സ്വന്തം മക്കളെ പോലെയെന്നുമായിരുന്നു ഇക്കാര്യത്തില്‍ കാന്തിസിങ് ചാനലിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications