ഗോള്‍ഫ് ക്ലബ്: നിവേദിതയ്‌ക്ക് കോടതിയുടെ ശാസന
കൊച്ചി: ഗോള്‍ഫ് ക്ലബ് കേസില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനെ ഹൈക്കോടതി ശാസിച്ചു. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പോടെ അവര്‍ക്കെതിരായ നടപടികള്‍ ജസ്റ്റിസ് എസ് സിരിജഗന്‍ അവസാനിപ്പിച്ചു.
രാജാവിനേക്കാള്‍ വലിയ രാജഭക്തി പുലര്‍ത്തുന്ന നിലപാടാണ് ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നിവേദിത സ്വീകരിച്ചതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മന്ത്രിമാരുടെ തെറ്റു ചൂണ്ടിക്കാട്ടാന്‍ ധൈര്യമില്ലാത്ത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന്റെ ശാപമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ കോടതിയുടെ ആനുകൂല്യം ഇനി ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് ഹാജരാകാനുള്ള മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിവേദിത സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് കോടതി നടപടി. വിധിയോട് പ്രതികരിക്കുന്നില്ലെന്ന് പിന്നീട് നിവേദിത വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications