അനുപ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് സിസ്റ്റര്‍ സുപ്പീരിയര്‍
കൊല്ലം: സിസ്റ്റര്‍ അനൂപയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രചിരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തങ്ങളെ ഏറെ വേദനിപ്പിക്കുന്നുവെന്ന് പോര്‍ട്ട് കൊല്ലം സെന്റ്‌മേരീസ് കോണ്‍വെന്റ് സിസ്‌റ്റര്‍ സുപ്പീരിയര്‍.
സന്യാസ ജീവിതത്തെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങളും ധാരണകളുമില്ലാതെ വനിതാ കമ്മീഷണ്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ കന്യാസ്‌ത്രീ സമൂഹത്തെ ആഴത്തില്‍ മുറിപ്പെടുത്തുന്നതാണെന്നും സിസ്റ്റര്‍ സുപ്പീരിയര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്വന്തം ജീവിതം മുഴുവന്‍ സമൂഹത്തിന്റെ നന്മയ്‌ക്കായി ഉഴിഞ്ഞുവച്ച ഒരു കൂട്ടം വനിതകള്‍ ഇപ്രകാരം അവഹേളിക്കപ്പെടുന്നതില്‍ വനിതാ കമ്മീഷന് ഒരു ഉല്‍കണ്‌ഠയും ഇല്ലാത്തത് അത്ഭുതപ്പെടുത്തുകയും ഞെട്ടിയ്‌ക്കുകയും ചെയ്യുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
മാനസികവും ശാരീരികവുമായ പീഡനങ്ങളാല്‍ സിസ്റ്റര്‍ അനൂപ ആത്മഹത്യ ചെയ്‌തു എന്നു പറഞ്ഞ് നീതിക്കായി മുറവിളി കൂട്ടുന്നവര്‍ 72വയസ്സുള്ള വൃദ്ധയായ ഒരു സന്യാസിനിയും അവര്‍ പ്രതിനിധീകരിക്കുന്ന സമൂഹവും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കും മാനഹാനിയ്‌ക്‌ും നേരെ കണ്ണടയ്‌ക്കുന്നത് യുക്തമാണോയെന്നും സിസ്‌റ്റര്‍ ചോദിക്കുന്നു.
പത്രക്കുറിപ്പില്‍ അനൂപ കോണ്‍വെന്റിലേയ്‌ക്ക് വന്നതുമുതല്‍ മരണംവരെയുണ്ടായ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 26നാണ് അനൂപ കോണ്‍വെന്റില്‍ വന്നത്. ജൂലൈ 31ന് ഒരു ദിവസത്തെ അവധിയും വാങ്ങി സഹോദരനെ യാത്രയാക്കാന്‍ വീട്ടിലേയ്‌ക്ക് പോയെങ്കിലും ആഗസ്‌റ്റ് 4നാണ് മടങ്ങിയെത്തിയത്. ആന്റിയുടെ മരണമാണ് മടങ്ങിയെത്താന്‍ താമസിച്ചതിന് കാരണമായി പറഞ്ഞത്. പക്ഷേ അങ്ങനെയൊരു മരണം ആ സമയത്ത് നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അനൂപയ്‌ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോകാനായി അമ്മയും സഹോദരിയും എത്തിയപ്പോഴോ പിതാവുമായി തിരിച്ചുവന്നപ്പോഴോ കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാനും സത്യമനസ്സിലാക്കാനും പരിഹാരം ഉണ്ടാക്കാനും സാധിക്കുമായിരുന്നു.
അനൂപ താമസിച്ച മുറിയെക്കുറിച്ചും പൊതുജനം അറിഞ്ഞിരിക്കേണ്ടതാണ്. ആറടിമാത്രം പൊക്കത്തില്‍ മറച്ച ചെറിയ നാലു സെല്ലുകളില്‍ മൂന്നാമത്തേതാണ് അനൂപയുടേത്. മറ്റ് സെല്ലുകളില്‍ വേറെ സിസ്റ്റേഴ്‌സ് താമസിക്കുന്നുണ്ട്. ഈ തുറസായ മുറികളിലാണ് സ്വാഭാവികമായ മനുഷ്യബുദ്ധിയ്‌ക്ക് ചിന്തിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്നത്- പത്രക്കുറിപ്പില്‍ പുറയുന്നു.
സത്യസന്ധവും നീതിപൂര്‍വ്വകവുമായ ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications