മുഷറഫ് രാജി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: പാകിസ്‌താന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫ് രാജി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
രാജ്യതാത്‌പര്യം മാനിച്ച് രാജിവെയ്‌ക്കുകയാണ്. താനില്ലെങ്കിലും പാകിസ്‌താന് ഒന്നും സംഭവിയ്‌ക്കില്ല. രാജ്യത്തിന്റെ ഭാവിയ്‌ക്ക് വേണ്ടി താന്‍ എന്നും പ്രാര്‍ഥിയ്‌ക്കുമെന്ന് പറഞ്ഞു കൊണ്ടാണ് മുഷറഫ് രാജി പ്രഖ്യാപനം നടത്തിയത്.
ഹൃദയത്തിന്റെ ഭാഷയിലാണ് ഞാന്‍ ജനങ്ങളുമായി സംവേദിച്ചത്. അത് അവര്‍ക്ക് മനസിലായെന്നാണ് കരുതുന്നത്. കഴിഞ്ഞു പോയ ദിവസം എന്നെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. പല സുപ്രധാന തീരുമാനങ്ങളും എടുക്കേണ്ടതായി വന്നുവെന്ന് പറഞ്ഞു കൊണ്ടാണ് മുഷറഫ് തന്റെ പ്രസംഗം ആരംഭിച്ചത്.
ഞാനും ഒരു മനുഷ്യനാണ് തെറ്റുകള്‍ പറ്റിയിട്ടുണ്ടാകം. ചെയ്‌തതെല്ലാം രാജ്യത്തിന്റെ നന്മയെ കരുതി മാത്രമാണ്. എന്നെ താഴെയിറക്കാന്‍ ശ്രമിയ്‌ക്കുന്നവര്‍ രാജ്യത്തെ കബളിപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവരാണ്. അവരുടെ ശ്രമം വിജയിച്ചേക്കാമെങ്കിലും അത് രാജ്യത്തെ അപചയത്തിലേക്ക് നയിക്കും.
തന്റെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ മുഷറഫ് പ്രസംഗത്തില്‍ അക്കമിട്ടു നിരത്തി. രാജ്യം ഒരിക്കലും അഭിമുഖീകരിയ്‌ക്കാത്ത പല പ്രശ്‌നങ്ങളുംതന്റെ ഭരണകാലത്തുണ്ടായി. ദൈവം എന്നോടൊപ്പമുണ്ടായിരുന്നതിനാല്‍ പ്രശ്‌നങ്ങള്‍ വിജയകരമായി പരിഹരിയ്ക്കാന്‍ തനിയ്‌ക്ക് കഴിഞ്ഞു.
ബ്രസീല്‍, ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി അടുത്ത 11 രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്‌താന്റെ പേരുമുണ്ടെന്ന് മുഷറഫ് ചൂണ്ടിക്കാട്ടി.
പാകിസ്‌താന്‍ സാമ്പത്തികമായി തകര്‍ന്നുവെന്ന പ്രചരണത്തെയും മുഷറഫ് ഖണ്ഡിച്ചു. അടുത്തിടെ കാലം വരെ സാമ്പത്തികമായി മുന്നോക്കമായിരുന്ന പാകിസ്‌താനില്‍ ഇപ്പോള്‍ വിലക്കയറ്റമാണെന്ന് മുഷറഫ് പറഞ്ഞു. ആദ്യം പാകിസ്‌താന്‍ എന്നായിരുന്നു തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications