ഒളിമ്പിക്‌സില്‍ അഡിഡാസ്-നൈക്കി പോരാട്ടം
ബെയ്‌ജിങ്: മെഡലുകള്‍ക്ക് വേണ്ടി താരങ്ങളും രാജ്യങ്ങളും മത്സരിയ്‌ക്കുമ്പോള്‍ ബെയ്‌ജിങിലെ ഒളിമ്പിക്‌സ് വേദികളില്‍ രണ്ട് ബഹുരാഷ്ട്ര ഭീമന്‍മാരുടെ പോരാട്ടം കൂടി കൊഴുക്കുകയാണ്.
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നിര്‍മ്മിയ്‌ക്കുന്ന അമേരിക്കന്‍ കമ്പനിയായ നൈക്കിയും അഡിഡാസും തമ്മില്‍ കോടികള്‍ വാരിയെറിഞ്ഞാണ് അണിയറയില്‍ പരസ്‌പരം മത്സരിയ്‌ക്കുന്നത്. ഒളിമ്പിക്‌സ് പരസ്യ പ്രചാരണത്തില്‍ മേധാവിത്വം നേടാന്‍ കഴിഞ്ഞാല്‍ ലോകം വിപണി കീഴടക്കാമെന്നാണ് ഈ ഭീമന്‍മാരുടെ കണക്കൂ കൂട്ടല്‍.
പരസ്യം, സ്‌പോണ്‍സറിങ്, എന്നീ മേഖലകളിലായി നൈക്കി 700 കോടിയാണ് മുടക്കിയിരിക്കുന്നത്. അതെ സമയം അഡിഡാസ് ഇതിനായി 900 കോടി രൂപയാണ് വാരിയെറിഞ്ഞത്.
താരങ്ങളുടെ കുപ്പയാങ്ങള്‍ മുതല്‍ എവിടെ പരസ്യം പതിയ്‌ക്കാന്‍ കഴിയുന്നവോ അവിടെയെല്ലാം ഇരു കൂട്ടരും തങ്ങളുടെ പരസ്യങ്ങള്‍ കുത്തി നിറച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ പോലും ഇവര്‍ വെറുതെ വിട്ടിട്ടില്ല.
പ്രചാരണ കോലഹലങ്ങളിലൂടെ 30 ശതമാനം കച്ചവടമെങ്കിലും വര്‍ദ്ധിപ്പിയ്‌ക്കാനാണ് കമ്പനികളുടെ ശ്രമം. ഒളിമ്പിക്‌സിനോടനുബന്ധിച്ച് ജെസി ഓവന്‍സ് ഉള്‍പ്പടെയുള്ള അനശ്വരരായ ഒളിമ്പിക്‌സ് താരങ്ങള്‍ ഉപയോഗിച്ച ഷൂസുകളും മറ്റും അഡിഡാസ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.
ഒളിമ്പിക്‌സ് അവസാനിയ്‌ക്കുന്നതോടെ 5000 പുതിയ ഷോപ്പുകള്‍ ചൈനയില്‍ തുറക്കാനാണ് അഡിഡാസ് പദ്ധതി. അതെ സമയം 22 ചൈനീസ് സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ സ്‌പോണ്‍സറിംഗ് നൈക്കിയുടെ കൈവശമാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications