Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്‌താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

Pakistan's Sharif pulls party out of coalitionഇസ്ലാമാബാദ്‌: പാകിസ്‌താനിലെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ നവാസ്‌ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്‌താന്‍ മുസ്ലിം ലീഗ്‌ (എന്‍) പിന്‍വലിച്ചു.

മുന്‍ പ്രസിഡന്റ് പര്‍വെസ്‌ മുഷറഫ്‌ പുറത്താക്കിയ ജഡ്‌ജിമാരെ തിരിച്ചെടുക്കണമെന്ന നവാസ്‌ ഷെരീഫിന്റെ ആവശ്യം അംഗീകരിയ്‌ക്കാത്തതിനെ തുടര്‍ന്നാണ്‌ പിന്തുണ പിന്‍വലിച്ചിരിയ്‌ക്കുന്നത്‌.

സെപ്‌റ്റംബര്‍ ഒന്നിന്‌ നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ പിപിപി സഹാധ്യക്ഷന്‍ ആസിഫ്‌ അലി സര്‍ദാരിയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെയും ഷെരീഫ്‌ തിങ്കളാഴ്‌ച പ്രഖ്യാപിച്ചിട്ടുണ്ട്‌. മുന്‍ സുപ്രീം കോടതി ജഡ്‌ജി സയ്യിദ്‌ ഉസ്‌മാന്‍ സിദ്ദിഖിയായിരിക്കും പിഎംഎല്‍ (എന്‍)ന്റെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി.

1999ല്‍ നവാസ്‌ ഷെരീഫിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുമ്പോള്‍ സിദ്ദിഖിയായിരുന്നു പാകിസ്‌താന്റെ ചീഫ്‌ ജസ്റ്റിസ്‌.

ഭരണമുന്നണിയിലെ പ്രധാനകക്ഷിയായ പിഎംഎല്‍ (എന്‍) സഖ്യം വിട്ട്‌ പുറത്തു പോയതോടെ പാകിസ്‌താനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്‌. എന്നാല്‍ ഭരണം മുന്നോട്ട്‌ കൊണ്ടു പോകാനുള്ള പിന്തുണ നേടാന്‍ പിപിപിയ്‌ക്ക്‌ കഴിയുമെന്ന്‌ തന്നെയാണ്‌ കരുതപ്പെടുന്നത്‌.

പുറത്താക്കിയ ജഡ്‌ജിമാരെ തിങ്കളാഴ്‌ചയ്‌ക്കുള്ളില്‍ തിരിച്ചെടുക്കണമെന്ന്‌ നവാസ്‌ അന്ത്യശാസനം നല്‌കിയിരുന്നു. ഇത്‌ പാലിയ്‌ക്കാത്തതിനെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ വാര്‍ത്താ സമ്മേളനം വിളിച്ച് നവാസ്‌ പിന്തുണ പിന്‍വലിയ്‌ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

ജഡ്‌ജിമാരെ തിരിച്ചെടുക്കാമെന്ന്‌ സമ്മതിച്ചെങ്കിലും അതിന്‌ പ്രത്യേക സമയപരിധി പറ്റില്ലെന്നായിരുന്നു പിപിപിയുടെ നിലപാട്‌.

ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിയ്ക്കുമെന്ന കാര്യത്തില്‍ യാതൊരു പ്രതീക്ഷയ്ക്കും വകയില്ലെന്ന് ഉറപ്പായ ശേഷമാണ് പിന്തുണ പിന്‍വലിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ഷെരീഫ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പിപിപിയും പിഎംഎല്‍എന്നും ചേര്‍ന്ന സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+