Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കൊലപാതകങ്ങള്‍ കുറവ്‌: സര്‍ക്കാര്‍

കൊച്ചി: കണ്ണൂര്‍ കലാപബാധിത ജില്ലയാണെന്ന ധാരണ അടിസ്ഥാനമില്ലാത്തതാണെന്ന്‌ സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കൊലപാതകങ്ങളുടെ കണക്കു നിരത്തിക്കൊണ്ടാണ്‌ കണ്ണൂര്‍ കലാപബാധിത ജില്ലയല്ലെന്ന്‌ സര്‍ക്കാര്‍ വാദിച്ചിരിയ്‌ക്കുന്നത്‌.

എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, പാലക്കാട്‌ ജില്ലകളിലുണ്ടായ കൊലപാതകങ്ങളുടെ എണ്ണം കണ്ണൂരിലേതിനെക്കാള്‍ കൂടുതലാണെന്ന്‌ തെളിയിക്കുന്ന പട്ടിക സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ്‌ ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. വിശദീകരണം സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഹര്‍ജി ഓണം അവധിയ്‌ക്ക്‌ ശേഷം പരിഗണിയ്‌ക്കാനായി മാറ്റി.

തലശ്ശേരി മേഖലയില്‍ വ്യക്തിവൈരാഗ്യമോ കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കോ മൂലമുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ക്ക്‌ രാഷ്ട്രീയ നിറം കലര്‍ത്തുന്നതാണ്‌ രാഷ്ട്രീയ അക്രമം കൂടുതലാണെന്ന ധാരണ പരത്തുന്നതെന്ന്‌ വിശദീകരണത്തിലുണ്ട്‌.

പ്രാദേശിക രാഷ്ട്രീയ ശത്രുതകളാണ് പലപ്പോഴും രാഷ്ട്രീയ അക്രമങ്ങളിലേക്ക്‌ വഴി തെളിയ്‌ക്കുന്നത്‌. ഏറ്റുമുട്ടലുകളില്‍ അധികവും ആര്‍എസ്‌എസും എന്‍ഡിഎഫും തമ്മിലാണ്. വിവിധ ജില്ലകളില്‍ 1998 മുതല്‍ 2000 ജൂണ്‍ 30 വരെയുള്ള കൊലപാതകങ്ങളുടെ കണക്ക്‌ തിരിച്ചും സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം-508, തൃശൂര്‍-437, കൊല്ലം-433, പാലക്കാട്‌-430, എറണാകുളം-428, ഇടുക്കി-328, കണ്ണൂര്‍-287 മലപ്പുറം-270-, കോട്ടയം-235, പത്തനംതിട്ട-173, വയനാട്‌-128.

2003ല്‍ സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ കൊലപാതകം നടന്നത്‌ കണ്ണൂരിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ സുധീര്‍ കുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിയ്‌ക്കവെയാണ്‌ കോടതി കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും കേസുകളുടെയും ജാമ്യത്തിന്റെയും വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ടത്‌.

ഇതിനെതിരെ സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചെങ്കിലും വിശദ വിവരം നല്‌കാനായിരുന്നു സുപ്രീം കോടതിയുടെയും നിര്‍ദേശം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+