Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ്‌: ഇടത്‌ മുന്നണി യോഗം ശനിയാഴ്‌ച

തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല (സെസ്‌) അനുവദിയ്‌ക്കുന്നത്‌ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഇടതു മുന്നണി ശനിയാഴ്‌ച യോഗം ചേരുന്നു. സെസ്‌ വിഷയത്തില്‍ ഘടകകക്ഷികള്‍ വ്യത്യസ്‌ത നിലപാടുകള്‍ പ്രകടിപ്പിച്ച സാഹചര്യത്തിലാണ്‌ യോഗം നടക്കുന്നത്‌.

നിബന്ധനകള്‍ക്ക്‌ വിധേയമായി സെസ്‌ അനുവദിയ്‌ക്കണമെന്നാണ്‌ സിപിഎം സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തീരുമാനമെടുത്തതെങ്കിലും പാര്‍ട്ടിയ്‌ക്കുള്ളിലും ആശയക്കുഴപ്പം തുടരുകയാണ്‌.

സെസ്‌‌ അനുവദിയ്‌ക്കപ്പെട്ടവര്‍ നിശ്ചിത ശതമാനം പ്രയത്‌ന ഓഹരി സര്‍ക്കാരിന്‌ നല്‌കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ ഇപ്പോഴും അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല.

ഇത്‌ കൂടാതെ ഏറ്റെടുക്കുന്ന ഭൂമി മൂന്നില്‍ രണ്ട്‌ ഭാഗവും തൊഴിലിന്‌ വിനിയോഗിക്കണമെന്ന നിര്‍ദ്ദേശത്തിലും ആശയ വ്യക്തത ഉണ്ടായിട്ടില്ല.

സെസ്‌ വിഷയത്തില്‍ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ തുറന്ന നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്‌.

സെസ്‌ അനുവദിയ്‌ക്കുന്നതിനെക്കുറിച്ച്‌ പഠിയ്‌ക്കാന്‍ സിപിഐ നിയോഗിച്ച കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതി ഇനിയും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടില്ല. സെപ്‌റ്റംബര്‍ നാലിന്‌ ചേരുന്ന സെക്രട്ടേറിയറ്റ്‌ യോഗത്തിലേ റിപ്പോര്‍ട്ട്‌ സമര്‍പ്പിയ്‌ക്കുകയുള്ളൂ.

അതെ സമയം കൂടുതല്‍ നിബന്ധനകളോടെ സെസ്‌ അനുവദിയ്‌ക്കാമെന്ന നിലപാടാണ്‌ ആര്‍എസ്‌പി സ്വീകരിച്ചിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍ ശനിയാഴ്‌ച ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകില്ലെന്നാണ്‌ കരുതപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+