Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങറയിലേക്ക്‌ തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തുന്നു

പത്തനംതിട്ട: ചെങ്ങറയിലെ ഭൂസമരക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിയ്ക്കുന്ന പാക്കേജ് ഉടന്‍ പ്രഖ്യാപിയ്ക്കുമെന്ന് സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. ഇതില്‍ കേന്ദ്ര പദ്ധതികളും ഉള്‍പ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം ചെങ്ങറ സമരഭൂമിയിലേക്ക്‌ തോട്ടം തൊഴിലാളികളുടെ സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ ബുധനാഴ്‌ച മാര്‍ച്ച്‌ നടത്തുകയാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ വന്‍ സുരക്ഷാ സന്നാഹങ്ങളാണ്‌ പോലീസ്‌ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ബുധനാഴ്‌ച രാവിലെ ഒമ്പത്‌ മണിയ്‌ക്ക്‌ ജില്ലയിലെ മുഴുവന്‍ തോട്ടം തൊഴിലാളികളും സംഘടിച്ച്‌ മാര്‍ച്ച്‌ നടത്തുമെന്നാണ്‌ ട്രേഡ്‌ യൂണിയനുകള്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്‌.

അതെ സമയം സമരഭൂമിയിലെത്തുന്ന തൊഴിലാളികള്‍ അക്രമിച്ചാലും മരിയ്‌ക്കാന്‍ തയാറായി നില്‍ക്കുകയാണെന്നാണ്‌ ഭൂസമരക്കാര്‍ പ്രഖ്യാപനം. ചെങ്ങറയില്‍ നിന്ന്‌ ഒഴിഞ്ഞു പോകാന്‍ സമരക്കാര്‍ക്ക്‌ തൊഴിലാളികള്‍ നല്‌കിയ അന്ത്യശാസനം ബുധനാഴ്‌ച അവസാനിയ്‌ക്കുകയാണ്‌.

സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്റ്‌സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ വന്‍ സുരക്ഷയാണ്‌ അധികൃതര്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സമരഭൂമിയിലും പുറത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌. ചെങ്ങറയിലേക്കുള്ള വഴിയില്‍ കൊന്നപ്പാറയ്‌ക്കും അതുമ്പുംകുളത്തിനും ഇടയില്‍ മാര്‍ച്ച്‌ തടയാനാണ്‌ പോലീസ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

മാര്‍ച്ച്‌ നടക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ ചൊവ്വാഴ്‌ച യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സമരഭൂമിയിലേക്ക്‌ ആരെയും കടത്തിവിടേണ്ടെന്നാണ്‌ അധികൃതര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. ജില്ലാ കളക്ടര്‍ പി. സനല്‍കുമാര്‍ ചൊവ്വാഴ്‌ച സ്ഥലം സന്ദര്‍ശിച്ചു.

ഇരുപക്ഷവും എന്തുവില കൊടുത്തും മറുപക്ഷത്തെ ചെറുക്കാന്‍ തീരുമാനിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച്‌ പോലീസ്‌ തടയുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ തൊഴിലാളികള്‍ മറ്റു ഭാഗങ്ങളിലൂടെ സമരഭൂമിയിലേക്ക്‌ പ്രവേശിയ്‌ക്കാന്‍ ശ്രമിയ്‌ക്കുമെന്നും സൂചനയുണ്ട്‌.

ഇതിനിടെ സമരക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ചെങ്ങറ സോളിഡാരിറ്റി ഗ്രൂപ്പ്‌ പ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+