ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവവ്യാപാരം നിര്‍ത്തലാക്കുമെന്ന് ബുഷ്
വാഷിങ്‌ടണ്‍: ഇന്ത്യ ആണവപരീക്ഷണം നിര്‍ത്തുകയാണെങ്കില്‍ ആണവവ്യാപാരം നിര്‍ത്തലാക്കുമെന്ന് അമേരിക്ക. ഇന്ത്യയ്‌ക്ക് ആണവ സാങ്കേതിക വിദ്യകള്‍ വില്‍ക്കില്ലെന്നും ആണവകരാറിന് ഡൈ് ആക്ട് ബാധകമാക്കുമെന്നും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് യുഎസ് കോണ്‍ഗ്രസിലെ സെനറ്റര്‍മാര്‍ക്ക് അയച്ച കത്തില്‍ അറിയിച്ചിട്ടുണ്ട്.
25 പേജ് വരുന്ന ഈ കത്ത് ഒമ്പത് മാസമായി രഹസ്യമാക്കിവച്ചരിക്കുകയായിരുന്നു. അമേരിക്കയിലെ വാഷിങ്‌ടണ്‍ പോസ്‌റ്റ് പത്രമാണ് ബുഷിന്റെ രഹസ്യകത്ത് പുറത്തുവിട്ടത്. അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ വിദേശകാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബെര്‍മാന്‍ ആണ് ഇക്കാര്യം ചൊവ്വാഴ്‌ച പരസ്യമാക്കിയത്.
ആണവവ്യാപാരത്തില്‍ ഇന്ത്യയ്‌ക്ക് ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ആണവ വിതരണസംഘം(എന്‍എസ്‌ജി) വ്യാഴാഴ്‌ച വിയന്നയില്‍ യോഗം ചേരാനിരിക്കെയാണ് ഈ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ആണവകരാറിനെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്ന വസ്‌തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ബുഷിന്റെ കത്തിലുള്ളത്.
ആണവകരാര്‍ ഭാവിയില്‍ ആണവപരീക്ഷണം നടത്താനുള്ള ഇന്ത്യയുടെ അവകാശത്തെ തടയിലെല്ലെന്ന് 2007 ഓഗസ്‌റ്റില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ബുഷിന്റെ കത്ത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് അറിയാമായിരുന്നുവെന്നാണ് വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ വന്ന വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ കത്തിലെ കാര്യങ്ങള്‍ സര്‍ക്കാറിന് അറിയാമായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
യുഎസ് സെനറ്റര്‍മാര്‍ ആണവകരാറിനെപ്പറ്റി ഉന്നയിച്ചിട്ടുള്ള 45 ചോദ്യങ്ങളെക്കുറിച്ചും ബുഷിന്റെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹൈഡ് ആക്ട് അനുസരിച്ച് സോപാധികമായിത്തന്നെയാണ് അമേരിക്ക കരാറിന് അംഗീകാരം നല്‍കിയത്. എന്നാല്‍ കാറില്‍ ഇന്ത്യയ്‌ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കാനാണോ ഹൈഡ് ആക്ട് വ്യവസ്ഥകള്‍ കരാറില്‍ ലഘുവാക്കിയതെന്ന് സെനറ്റര്‍മാര്‍ ചോദിക്കുന്നു.
ഇവയ്‌ക്കുള്ള ഉത്തരങ്ങള്‍ പരസ്യമാക്കിയാല്‍ ഇന്ത്യയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ ഭാവി അപകടത്തിലാകുമെന്ന് അമേരിക്കയുടെ ആഭ്യന്തര വകുപ്പിന് ആശങ്കയുണ്ട്. അതിനാല്‍ കത്ത് രഹസ്യമാക്കിവയ്‌ക്കണമെന്ന് സെനറ്റര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ആണവകരാറിനെക്കുറിച്ച് എന്‍എസ്‌ജി തീരുമാനം വ്യാഴാഴ്‌ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്ന് ബെര്‍മാന്റെ വക്താവ് ലൈന്‍ ഖയല്‍ പറഞ്ഞു.
ജോര്‍ജ് ബുഷിന്റെ കത്ത് പുറത്തായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കോണ്‍ഗ്രസ് ഉന്നതാധികാര സമതിയോഗം വിളിച്ചു. വിയന്നയില്‍ വ്യാഴാഴ്‌ച തുടങ്ങുന്ന എന്‍എസ്‌ജി യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കറെ ചര്‍ച്ചകള്‍ക്കായി തിരിച്ചുവിളിച്ചിട്ടുണ്ട്. കത്ത് യുഎസിന്റെ ആഭ്യന്തരരേഖയാണെന്നും അത് കരാറിനെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications