Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‌ ശുപാര്‍ശ

ദില്ലി: മുല്ലപ്പെരിയാറില്‍ കേരള-തമിഴ്‌നാട്‌ സര്‍ക്കാറുകളുടെ സഹകരണത്തോടെ കേന്ദ്രം പുതിയ ഡാം നിര്‍മ്മിക്കണമെന്ന്‌ ജലവിഭവമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്ഥിരം സമിതി ശുപാര്‍ശ ചെയ്‌തു.

5000 കോടിയിലധികം രൂപ ചെലവ്‌ കണക്കാക്കുന്ന ഡാമിന്‌ കേരളം സൗജന്യമായി സ്ഥലം നല്‍കണമെന്നും തമിഴ്‌നാടിന്‌ ആവശ്യമായ ജലം തുടര്‍ന്നും നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ഏറെനാളായുള്ള ആവശ്യത്തിന്‌ അനുകൂലമാണ്‌ സമിതിയുടെ ശുപാര്‍ശ.

ഇപ്പോഴത്തെ അണക്കെട്ട്‌ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി റൂര്‍ക്കിയിലെയും ദില്ലി ഐഐടികളിലെയും വിദഗ്‌ധരുടെ പഠന റിപ്പോര്‍ട്ടും കേരളത്തിന്റെ വാദങ്ങള്‍ക്ക്‌ ബലമേകിയിരിക്കുകയാണ്‌.

തമിഴ്‌നാടിന്‌ ഇപ്പോള്‍ നല്‍കുന്ന അളവില്‍ വെള്ളം തുടര്‍ന്നും നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ സമിതിയിലെ കേരള പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അതേസമയം ദുര്‍ബലമായിരിക്കുന്ന അണക്കെട്ട്‌ സമീപ പ്രദേശങ്ങള്‍ക്ക്‌ സുരക്ഷാ ഭീഷണിയുയര്‍ത്തുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സമിതിയുടെ ശുപാര്‍ശ ഉടന്‍തന്നെ കേന്ദ്ര സര്‍ക്കാറിന്‌ കൈമാറും. ഇരുസംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച ചെയ്‌തതിന്‌ ശേഷം മാത്രമേ ശുപാര്‍ശ അംഗീകരിക്കാനിടയുള്ളു.

യോഗത്തില്‍ പങ്കെടുത്ത തമിഴ്‌നാട്‌ പ്രതിനിധിയും രാജ്യസഭാംഗവുമായ വാസന്തി സ്റ്റാന്‍ലി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുന്നതിനെ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട്‌ ഭൂരിപക്ഷാഭിപ്രായത്തെ അംഗീകരിക്കുകയായിരുന്നു. ആര്‍. സാംബശിവ റാവു അധ്യക്ഷനായ സമിതിയില്‍ 25 അംഗങ്ങളാണുള്ളത്‌. കേരളത്തില്‍ നിന്നും ലോനപ്പന്‍ നമ്പാടന്‍, പി.ജെ കുര്യന്‍, കെ.ഇ ഇസ്‌മയില്‍ എന്നിവര്‍ സമിതിയിലുണ്ട്‌.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+