Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: കോടതി പരാമര്‍ശത്തിനെതിരെ സിബിഐ അപ്പീല്‍ നല്‍കുന്നു

കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ റദ്ദാക്കാന്‍ സിബിഐ അപ്പീല്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു.

ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിലായിരിക്കും അപ്പീല്‍ നല്‍കുകയെന്ന്‌ സിബിഐയുടെ അഭിഭാഷകനായ എം.വി.എസ്‌ നമ്പൂതിരി അറിയിച്ചു. ഹൈക്കോടതി വിധിയെക്കുറിച്ച്‌ സിബിഐയുടെ പലതലങ്ങളിലായി വ്യാഴാഴ്‌ച ചര്‍ച്ചകള്‍ നടന്നിരുന്നു.

ചെന്നൈയിലുള്ള ഡിഐജിയുമായി ദില്ലിയിലുള്ള ജോയിന്റ്‌ ഡയറക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഹൈക്കോടതി വിധി സിബിഐ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌. ഹിമാചല്‍ പ്രദേശിലെ ഡിജിപിയാണ്‌ സിബിഐയുടെ മേധാവിയായി പുതുതായി ചുമതലയേറ്റിരിക്കുന്നത്‌. അഭയ കേസ്‌ അദ്ദേഹത്തിന്റെ പരിഗണനയ്‌ക്ക്‌ വരാനിരിക്കുന്നതേയുള്ളു.

മുന്‍ മേധാവി വിജയശങ്കറിന്‌ കേസിന്റെ വിശദവിവരങ്ങള്‍ അറിയാമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പരിശോധിക്കുകയും ചെയ്‌തിട്ടുണ്ട്‌. സിബിഐ കൊച്ചി യൂണിറ്റിലുള്ള സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച്‌ വിഭാഗം ഡിവൈഎസ്‌പിയ്‌ക്കായിരിക്കും ഇനി അന്വേഷണ ചുമതല ലഭിക്കുകയെന്നാണ്‌ സൂചന.

ഈ കേസില്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ മൂന്നുതവണ കീഴ്‌ക്കോടതി തള്ളിക്കളഞ്ഞതിന്‌ പിന്നാലെ അന്വേഷണകരില്‍ അവിശ്വാസം പ്രകടിപ്പിച്ച്‌ ഹൈക്കോതി അന്വേഷണ യൂണിറ്റിനെ മാറ്റുന്നത്‌ സിബിഐയ്‌ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല.

സിഡി വിവാദത്തില്‍ സിബിഐയുടെ വിശദീകരണവും ഐടി വിദഗ്‌ധനെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന ശുപാര്‍ശയും പൂര്‍ണമായി തള്ളിക്കളഞ്ഞതും സിബിഐയ്‌ക്ക്‌ കനത്ത തിരിച്ചടിയായിട്ടുണ്ട്‌. ഡിവൈഎസ്‌പി ആര്‍.കെ അഗര്‍വാളിനെതിരെ പ്രതികൂലപരാമര്‍ശം വന്ന സ്ഥിതിയ്‌ക്ക്‌ ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി അപ്പീല്‍ നല്‍കാനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്ന്‌ സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+