സര്‍ദാരി പാക് പ്രിസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തു
ഇസ്ലാമബാദ്: പാകിസ്‌താന്‍ പ്രസിഡന്റായി ആസിഫ് അലി സര്‍ദാരി സത്യപ്രതിജ്ഞ ചെയ്‌തു. പാകിസ്‌താന്റെ പതിമൂന്നാമത് പ്രസിഡന്റാണ് പാകിസ്‌താന്‍ പീപ്പിള്‍സ് പാര്‍്‌ട്ടിയുടെ സഹാധ്യക്ഷനും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ സര്‍ദാരി.
ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹമീദ് ദോഗ സര്‍ദാരിയ്‌ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അഫ്‌ഗാനിസ്‌താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
സര്‍ദാരിയുടെ പുത്രനും പിപിപി ചെയര്‍മാനുമായ ബിലാവലും രണ്ട് സഹോദരിമാരും ഭൂട്ടോ കുടുംബത്തിലെ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാര്‍, പ്രമുഖ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍ പിഎംഎല്‍(എന്‍) നേതാവ് നവാസ് ഷെരീഫ് ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഷെരീഫ് തിങ്കളാഴ്‌ച സര്‍ദാരിയെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.
കൂടിക്കാഴ്‌ചയില്‍ പിപിപി നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ വീണ്ടും ചേരാനുള്ള സര്‍ദാരിയുടെ ക്ഷണം ഷെരീഫ് നിരസിച്ചു. തന്റെ പാര്‍ട്ടി പ്രതിപക്ഷത്തുനിന്ന് ആരോഗ്യകരമായ സഹകരണം നല്‍കുമെന്ന് ഷെരീഫ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിച്ചിരുന്ന സര്‍ദാരി സുരക്ഷാ കാരണങ്ങളാല്‍ തിങ്കളാഴ്‌ച തന്നെ പ്രസിഡന്റിന്റെ കൊട്ടാരത്തേലേയ്‌ക്ക് താമസം മാറ്റിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications