സ്ഫോടനങ്ങള് തുടര്ക്കഥ; പാട്ടീല് പുറത്തേക്ക്?
ദില്ലി: സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ ഒഴിവാക്കി.
യോഗത്തില്‍ മറ്റ് കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് സ്‌ഫോടന പരമ്പരകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗസ് നേതൃത്വത്തിനുള്ള കടുത്ത അതൃപ്‌തിയാണ് ഇത് വെളിവാക്കുന്നത്.
ആഭ്യന്തര മന്ത്രിയെ യോഗത്തില്‍ നിന്നും ഒഴിവാക്കിയത് പലവിധ അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. മന്ത്രി സ്ഥാനം ശിവരാജ് പാട്ടീലിന് നഷ്ടപ്പെടുമെന്നതാണ് അതിലൊന്ന്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ലാലു പ്രസാദ് യാദവടക്കമുള്ള യുപിഎ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യോഗത്തില്‍ പാട്ടീലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നതെന്ന് സൂചനകളുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ ഒരാളെ പോലും പിടികൂടാന്‍ സാധിച്ചില്ലെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തില്‍ പാട്ടീല്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications