Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗലാപുരത്ത്‌ ബന്ദ്‌, സംഘര്‍ഷം തുടരുന്നു

മംഗലാപുരം: ക്രൈസ്‌തവ ദേവാലയങ്ങള്‍ക്ക്‌ നേരെയുണ്ടായ അക്രമത്തെത്തുടര്‍ന്ന്‌ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മംഗലാപുരത്ത്‌ ബന്ദ്‌ ആചരിക്കുന്നു. ശ്രീരമാസേനയാണ്‌ 12മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബന്ദിന്‌ ആഹ്വാനം നല്‍കിയത്‌.

രാവിലെ ആറിന്‌ തുടങ്ങിയ ബന്ദ്‌ വൈകീട്ട്‌ ആറിന്‌ അവസാനിയ്‌ക്കും. തിങ്കളാഴ്‌ച വൈകീട്ടുണ്ടായ അക്രമങ്ങളില്‍ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റതില്‍ പ്രതിഷേധിച്ചാണ്‌ മംഗലാപുരം നഗരപരിധിയില്‍ ബന്ദ്‌ ആചരിക്കുന്നത്‌.

ബന്ദ്‌ നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന്‌ തിങ്കളാഴ്‌ച മുഖ്യമന്ത്രി ബി.എസ്‌ യദ്യൂരപ്പ പറഞ്ഞിരുന്നെങ്കിലും രാവിലെ മുതല്‍തന്നെ മംഗലാപുരം നഗരം വിജനമാണ്‌. കടകമ്പോളങ്ങളൊന്നും തുറന്നിട്ടില്ല. കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ മാത്രമാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. അന്തര്‍സംസ്ഥാന ബസ്‌ സര്‍വ്വീസുകളെ ബന്ദ്‌ ബാധിച്ചിട്ടുണ്ട്‌.

ക്രൈസ്‌തവ മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ബന്ദ്‌ നടത്താന്‍ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. കേരളത്തില്‍ നിന്നും മംഗലാപുരത്തേയ്‌ക്കുള്ള ബസുകള്‍ തലപ്പാടിയില്‍ യാത്ര നിര്‍ത്തുകയാണ്‌. അക്രമം അതിര്‍ത്തി ജില്ലയിലായ കാസര്‍ക്കോട്ടേയ്‌ക്ക്‌ പടരാതിരിക്കാന്‍ പൊലീസ്‌ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. കേരള പൊലീസും കനത്ത ജാഗ്രതയിലാണ്‌.

കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കനത്ത പൊലീസ്‌ കാവലാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. മംഗലാപുരത്ത്‌ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്‌. തിങ്കളാഴ്‌ച വിവിധ സ്ഥലങ്ങളിലായി നടന്ന അക്രമങ്ങളില്‍ നാല്‌ പേര്‍ക്ക്‌ വെട്ടേറ്റു.

കുലശേഖര, തൊക്കോട്‌, ബിജയ്‌ എന്നീ സ്ഥലങ്ങളില്‍ വിശ്വാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ 153പേരെ പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട്‌ നല്‍കാന്‍ കര്‍ണാടക സര്‍ക്കാറിനോട്‌ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്‌. സുരക്ഷശക്തിപ്പെടുത്താനും ആഭ്യന്തരമന്ത്രാലയം സര്‍ക്കാറിന്‌ നിര്‍ദ്ദേശം നല്‍കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+