സെസ്: തീരുമാനം വൈകിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിയ്‌ക്കുന്നത് സംബന്ധിച്ച് അന്തിമ നിലപാടിന് രൂപം കൊടുക്കാന്‍ സിപിഐയുടെ നിര്‍വാഹക സമിതി യോഗങ്ങള്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടക്കും.
സെസിനെക്കുറിച്ച് പഠിയ്‌ക്കാന്‍ സിപിഐ നിയോഗിച്ച കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കര്‍ശന വ്യവസ്ഥകളോടെയും പുതിയ നിയമ നിര്‍മാണം നടത്തിയതിനു ശേഷം മാത്രമേ സെസ് അനുവദിയ്‌ക്കാന്‍ പാടൂള്ളൂവെന്നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയത് 10 സെസ് അപേക്ഷകളിന്‍ മേല്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി ഏകോപന സമിതി വെള്ളിയാഴ്‌ച യോഗം ചേരുന്നുണ്ട്. യോഗത്തില്‍ സിപിഐയുടെ നിലപാടുകള്‍ നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
അതെ സമയം സംസ്ഥാനത്ത് സെസ് അനുവദിയ്‌ക്കാന്‍ സിപിഎം നേതൃത്വം തത്വത്തില്‍ തീരുമാനമെടുത്ത സ്ഥിതിയ്‌ക്ക് ഇടതുമുന്നണി യോഗത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചാലും വലിയ ഫലമില്ലെന്ന കാര്യവും സിപിഐ പരിഗണിയ്‌ക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications