ദില്ലിയില്‍ നടന്നത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന്‌ ആരോപണം
ദില്ലി: പൊലീസ് ഓഫീസറുള്പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിക്കൊണ്ട് ദില്ലിയിയെ ജാമിയ നഗര് ബട്ല ഹൗസില് നടന്ന ഏറ്റുമുട്ടല് പൊലീസ് സംഘടിപ്പിച്ച നാടകമാണെന്ന് ആരോപിച്ച് കൊണ്ട് നാട്ടുകാരില് ഒരുവിഭാഗവും മനുഷ്യാവകാശ പ്രവര്ത്തകരും രംഗത്ത്.
കൊല്ലപ്പെട്ടവര് നിരപരാധികളാണെന്നും ഇവര് വാദിയ്ക്കുന്നു. ദില്ലി സ്ഫോടനം നടന്ന് ഒരാഴ്ചയായിട്ടും ആരെയും പിടികൂടാന് സാധിക്കാത്ത പൊലീസ് മുഖം രക്ഷിക്കാന് വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചതെന്നാണ് ഇവര് പറയുന്നത്.
ദില്ലി സ്ഫോടനത്തിന്റെ പേരില് മുസ്ലിംങ്ങള് വ്യാപകമായി ആക്രമിക്കപ്പെടുകയാണന്ന് മനുഷ്യാവകാശ പ്രവര്ത്തകനായ എസ്എആര് ഗിലാനി പറഞ്ഞു. എന്നാല് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടവര് കുറേക്കാലമായി ആരുമായും ബന്ധമില്ലാതെ കഴിയുകയായിരുന്നുവെന്നാണ് പരിസരവാസികളില് ഒരു വിഭാഗം പറയുന്നത്.
പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്നും മുസ്ലിംങ്ങള് കൂട്ടമായി താമസിക്കുന്ന ഭാഗങ്ങളില് റംസാന് മാസത്തിലാണ് ഇത് സംഭവിക്കുന്നതെന്നും ചിലര് പറയുന്നു. പൊലീസ് വലയം ചെയ്ത ഒരു പ്രവേശനകവാടം മാത്രമുള്ള നാലുനില കെട്ടിടത്തില് നിന്നും രണ്ടുപേര് എങ്ങനെയാണ് രക്ഷപ്പെട്ടതെന്നാണ് ഇവര് ചോദിക്കുന്നത്.
കഴിഞ്ഞ വര്ഷവും ഖുര്ആനെ അപമാനിച്ചെന്ന പേരില് രോഷാകുലരായ ജനക്കൂട്ടത്തെ പരിച്ചുവിടാന് ബട്ല ഹൗസിലെ ഖബര്സ്ഥാന് സമീപം പൊലീസ് വെടിവെയ്പും ലാത്തിച്ചാര്ജും നടത്തിയിരുന്നു.
ഭീകരവിരുദ്ധ നടപടിയെന്ന പേരില് പൊലീസ് രാജ്യത്തിന്റെ പലഭാഗത്തും വ്യാജ ഏറ്റുമുട്ടലുകള് നടത്തുന്നതായി ഏറെക്കാലമായി ആരോപണമുണ്ട്. ഇത്തരം ഏറ്റുമുട്ടലുകളില് പൊലീസുകാര്ക്ക് സാധാരണയായി പരുക്കേല്ക്കാറില്ല. എന്നാല് വെള്ളിയാഴ്ചത്തെ സംഭവത്തില് പൊലീസ് സ്പെഷ്യല് സെല്ലിലെ ഇന്സ്പെക്ടര് മോഹന്ചന്ദ് ശര്മ കൊല്ലപ്പെട്ടത് ഇതൊരു വ്യാജ ഏറ്റുമുട്ടലല്ലെന്നാണ് തെളിയിക്കുന്നതെന്നാണ് ചില കേന്ദ്രങ്ങള് ചൂണ്ടിക്കാട്ടുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications