ടോട്ടല്‍ ഫോര്‍ യു കേസ്‌: ക്രൈംബ്രാഞ്ചിന്‌ വിമര്‍ശനം
തിരുവനന്തപുരം: ടോട്ടല് ഫോര് യു നിക്ഷേപകത്തട്ടിപ്പ് കേസില് സ്ഥാപനത്തിന്റെ മുന് മാനേജര് ബിന്ദു മഹേഷിനെ അറസ്റ്റുചെയ്ത രീതിയെ തിരുവനന്തപുരം ജില്ലാ കോടതി രൂക്ഷമായി വിമര്ശിച്ചു.
ബിന്ദുവിന്റെ മുന്കൂര് ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിയ്ക്കെ വെള്ളിയാഴ്ച അറസ്റ്റുചെയ്തത് ക്രൈബ്രാഞ്ചിന്റെ തന്ത്രമാണോയെന്നും കോടതി ചോദിച്ചു. അറസ്റ്റ് വൈകിച്ച് അവസാന നിമിഷം വരെ കാത്തിരിക്കുന്ന ഈ രീതി പൊലീസിന്റെ പതിവാണെന്നും കോടതി പറഞ്ഞു.
മണ്ണന്തല സ്വദേശിയും ശബരീനാഥിന്റെ സ്ഥാപനമായ ടോട്ടല് ഫോര് യുവിന്റെ മുന് മാനേജരുമായ ബിന്ദു മഹേഷിനെ വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. പാലോട് ഭരതന്നൂരില് വനപ്രദേശത്തുള്ള സഹോദരിയുടെ വീട്ടില് ഒളിവില്ക്കഴിയുകയായിരുന്നു ബിന്ദു.
സഹോദരനെയും ഭര്ത്താവിനെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് ബിന്ദു താമസിക്കുന്ന ഒളികേന്ദ്രത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ഭര്ത്താവിനെക്കൊണ്ടുതന്നെ മൊബൈലില് വിളിച്ചുവരുത്തിയാണ് ബിന്ദുവിനെ പൊലീസ് അറസ്റ്റുചെയ്തത്.
ബിന്ദുവിന്റെ ജാമ്യാപേക്ഷ 22ന് പരിഗണിയ്ക്കുമെന്ന് കോടതി അറിയിച്ചു. നേരത്തേ പിടിയിലായ ധനലക്ഷ്മി ബാങ്ക് ജീവനക്കാരിയായ ഹേമലതയെ തിങ്കളാഴ്ചവരെ ക്രൈംബ്രാഞ്ച് കസ്റ്റിഡിയില് വിടുന്നതായും കോടതി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()












Click it and Unblock the Notifications