Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവക്കരാറിന്‌ ജനപ്രതിനിധി സഭയുടെ അംഗീകാരം

വാഷിങ്‌ടണ്‍: ഇന്ത്യ-അമേരിക്ക ആണവക്കരാറിന്‌ യുഎസ്‌ ജനപ്രതിനിധി സഭയുടെ അംഗീകാരം. ഞായറാഴ്‌ച പുലര്‍ച്ചെ നടന്ന വോട്ടെടുപ്പില്‍ 113നെതിരെ 298 വോട്ടിനാണ്‌ സഭ കരാര്‍ അംഗീകരിച്ചത്‌.

കരാര്‍ ഇനി അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിയ്‌ക്കും. അടുത്തയാഴ്‌ച സെനറ്റ്‌ കരാര്‍ പരിഗണിയ്‌ക്കുമെന്നാണ്‌ കരുതുന്നത്‌. കീഴ്‌വഴക്കങ്ങള്‍ മാറ്റിവെച്ചു കൊണ്ട്‌ സഭ ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ്‌ സഭയില്‍ വോട്ടെടുപ്പിനുള്ള വഴി തെളിഞ്ഞത്‌.

കരാറിനെ സംബന്ധിച്ച ചര്‍ച്ച പ്രതിനിധി സഭ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. 435 അംഗ സഭയില്‍ 40 മിനിറ്റ്‌ നീണ്ട ചര്‍ച്ചയില്‍ ആണവക്കരാറിനെതിരെ പ്രധാനമായും രംഗത്തെത്തിയിരുന്ന ഡെമോക്രാറ്റിക്‌ അംഗം ഹോവാര്‍ഡ്‌ ബെര്‍മാന്‍ 123 കരാറിനെ അനുകൂലിച്ചതോടെയാണ്‌ വോട്ടെടുപ്പില്‍ വിജയിക്കാനുള്ള അനുകൂല സാഹചര്യം സഭയില്‍ ഉരുത്തിരിഞ്ഞത്‌.

നേരത്തെ വെള്ളിയാഴ്‌ച വോട്ടെടുപ്പ്‌ നടക്കുമെന്നായിരുന്നു ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ അമേരിക്കയില്‍ സന്ദര്‍ശനത്തിനിടെ 76ാം പിറന്നാള്‍ ആഘോഷിയ്‌ക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനുള്ള പിറന്നാള്‍ സമ്മാനമായി അത്‌ മാറുമായിരുന്നു.

കരാറിനെതിരെ രംഗത്തെത്തിയ എഡ്വേര്‍ഡ്‌ മെസ്സെ ഇന്ത്യ-യുഎസ്‌ കരാര്‍ ആണവനിര്‍വ്യാപനത്തിനെ പരാജയപ്പെടുത്തന്നതാണെന്ന്‌ ചൂണ്ടിക്കാട്ടി.

താന്‍ ഇന്ത്യയ്‌ക്കെതിരെയല്ലെന്ന്‌ വ്യക്തമാക്കിയ മെസ്സെ അമേരിക്കന്‍ ഹിറ്റ്‌ലിസ്റ്റില്‍ പെട്ട രാജ്യങ്ങളായ ഇറാന്‍, വടക്കന്‍ കൊറിയ, വെനിസ്വലേ തുടങ്ങിയവ സ്വന്തമായി ആണ്വായുധങ്ങള്‍ നിര്‍മിയ്‌ക്കുമെന്നും ചൂണ്ടിക്കാട്ടി.

കരാറിനെ അനുകൂലിച്ച്‌ സംസാരിച്ച ഫ്രാങ്ക്‌ ലോണ്‍ ആണവനിര്‍വ്യാപനം സംബന്ധിച്ച്‌ ഇന്ത്യ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ പ്രശംസനീയവും തൃപ്‌തികരവുമാണെന്ന്‌ പറഞ്ഞു.

വോട്ടെടുപ്പിന്‌ 30 ദിവസം മുന്‍പ്‌ ബില്‍ അവതരിപ്പിയ്‌ക്കണമെന്ന വ്യവസ്ഥകള്‍ ഉപേക്ഷിച്ചാണ്‌ യുഎസ്‌ കോണ്‍ഗ്രസ്‌ ആണവക്കരാര്‍ പരിഗണിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+