ചണ്ഡിഗഡില്‍ ജര്‍മ്മന്‍കാരിയെ മാനഭംഗപ്പെടുത്തി
ചണ്ഡിഗഡ്: നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലില് വച്ച് ജര്മാന്കാരിയായ യുവതിയെ ആറു യുവാക്കള് ചേര്ന്ന് മാനഭംഗപ്പെടുത്തിയതായി പരാതി.
ലോക വിനോദസഞ്ചാര ദിനമായ ശനിയാഴ്ച രാത്രിയിലാണ് ഇരുപതുകാരിയായ യുവതി കൂട്ടമാനഭംഗത്തിനിരയായത്. ഹോട്ടലിന്റെ പാര്ക്കിംഗ് ഏരിയയില് വച്ചാണത്രേ യുവാക്കള് യുവതിയെ പിടികൂടി വാഹനത്തിലിട്ട് കൊണ്ടുപോയത്. തുടര്ന്ന് വിവിധ സ്ഥലങ്ങളില് കൊണ്ടുപോയി പീഡിപ്പിക്കുകയാണുണ്ടായതെന്ന് യുവതി പൊലീസിന് നല്കിയ പരാതിയില് പറയുന്നു.
കൂട്ടുകാരിയുടെ വിവാഹത്തില് പങ്കെടുക്കാനായി സെപ്റ്റംബര് 23നാണത്രേ ഈ യുവതിയും മറ്റൊരു കൂട്ടുകാരിയും കൂടി നഗരത്തിലെത്തിയത്. ചണ്ഡിഗഡ് സ്വദേശിയായ യുവാവാണ് ഇവരുടെ കൂട്ടുകാരിയെ വിവാഹംചെയ്തത്. ശനിയാഴ്ച രാത്രി മാനഭംഗത്തിനിരയായ പെണ്കുട്ടി കൂട്ടുകാരിയ്ക്കും ഭര്ത്താവിനുമൊപ്പം കാപ്പികുടിക്കാനായി ഹോട്ടലില് എത്തിയതായിരുന്നുവത്രേ.
കാപ്പി കുടിച്ചുകഴിഞ്ഞ് യുവതി പുകവലിക്കാനായി ഹോട്ടലിലെ പാര്ക്കിങ് ഏരിയയിലേയ്ക്ക് വന്നതായിരുന്നു. പുറത്ത് ഒരു സ്കോര്പിയോ ജീപ്പുമായി നില്ക്കുകയായിരുന്ന യുവാക്കള് യുവതിയെ വലിച്ച് വണ്ടിയിലിട്ട് പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
യുവതി വാഹനത്തിന്റെ നമ്പര് പൊലീസിന് നല്കിയെങ്കിലും അന്വേഷണത്തില് നിന്നും അതൊരു ഓട്ടോറിക്ഷയുടെ നമ്പറാണെന്നാണ് വ്യക്തമായത്. പരാതിയെത്തുടര്ന്ന് പൊലീസ് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിപ്രകാരം തിരിച്ചറിയാത്ത ആറ് യുവാക്കള്ക്കെതിരെ തട്ടിക്കൊണ്ടുപോകല്, മാനഭംഗപ്പെടുത്തല് എന്നീ കുറ്റങ്ങള് ചുമത്തി കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications