ഇന്ത്യ-ഫ്രാന്സ് ആണവക്കരാര് ഒപ്പുവച്ചു
പാരിസ്: മൂന്ന് പതിറ്റാണ്ട് നീണ്ട ആണവ ഒറ്റപ്പെടലിന് വിരാമമിട്ടു കൊണ്ട് ഇന്ത്യ ഫ്രാന്‍സുമായി ആണവക്കരാര്‍ ഒപ്പുവച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് ചരിത്രപ്രധാനമായ കരാര്‍ ഒപ്പുവച്ചത്.
കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഗതി നല്‌കുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.പൂര്‍ണമായ സൈനികേതര ആണവസഹകരണത്തിനുള്ള ഉഭയകക്ഷി സഹകരണമാണ് ഇന്ത്യ-ഫ്രാന്‍സ് ആണവക്കരാറിലൂടെ ലക്ഷ്യമിടുന്നത്.
ആണവറിയാക്ടറുകള്‍, ആണവസുരക്ഷ, വികിരണം, പരിസ്ഥിതി സംരക്ഷണം, ആണവ ഇന്ധന വിതരണം തുടങ്ങിയവയാണ് പൂര്‍ണ സൈനികേതര ആണവക്കരാര്‍.
ഏലീസ കൊട്ടാരത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി എന്നിവരുടെ സാന്നിധ്യത്തില്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ബര്‍ണാഡ് കൗച്ചര്‍, ഇന്ത്യന്‍ ആറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കര്‍ എന്നിവരാണ് കരാറിലൊപ്പിട്ടത്.
45 അംഗ ആണവവിതരണ സംഘത്തിന്റെ അനുമതി ഇന്ത്യയുമായി ആണവവ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ആദ്യ രാജ്യമാണ് ഫ്രാന്‍സ്.
കരാര്‍ നിലവില്‍ വന്നതോടെ ഫ്രഞ്ച് കമ്പനികള്‍ക്ക് സൈനികേതര ആണവ സാങ്കേതികവിദ്യ ഇന്ത്യയില്‍ വില്‌ക്കാന്‍ കഴിയും.
അമേരിക്കയുമായുള്ള കരാറില്‍ നിന്നും വ്യത്യസ്‌തമായി ഉപാധികളില്ലാത്ത സഹകരണമാണ് വാഗ്‌ദാനം ചെയ്യുന്നതാണ് ഫ്രാന്‍സുമായുള്ള കരാര്‍. കരാര്‍ ഒപ്പിട്ടതോടെ ഫ്രഞ്ച് സര്‍ക്കാരിന്റെ പിന്തുണയുള്ള ആണവസാങ്കേതിക വിദ്യാ ഗ്രൂപ്പ് അറീവ രണ്ട് അത്യാധുനിക ഇപിആര്‍ റിയാക്ടറുകള്‍ നല്‍കുന്നതായി ഇന്ത്യയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications