Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചു: കാരാട്ട്‌

Prakash Karatദില്ലി: ആണവക്കരാറിലൂടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ രാജ്യത്തെയും പാര്‍ലമെന്റിനെയും വഞ്ചിച്ചുവെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

ഹൈഡ്‌ ആക്ടിനേക്കാള്‍ കര്‍ശനമായ നിബന്ധനകളോടെയാണ്‌ കരാറിന്‌ അമേരിക്കന്‍ സെനറ്റ്‌ അംഗീകാരം നല്‌കിയിരിക്കുന്നത്‌.

ഹൈഡ്‌ ആക്ടിനെ മറികടക്കാനുള്ള നിയമങ്ങള്‍ കരാറിലുള്‍ക്കൊള്ളിയ്‌ക്കുമെന്നാണ്‌ പ്രധാനമന്ത്രിയും സര്‍ക്കാരും പറഞ്ഞിരുന്നത്‌. കരാറിലുള്ള ആറ്‌ വ്യവസ്ഥകള്‍ രാജ്യ താത്‌പര്യത്തിനെതിരാണ്‌. ഇതോടെ സിപിഎം ഉന്നയിച്ച ആശങ്കള്‍ ശരിയാണെന്ന്‌ തെളിഞ്ഞതായും കാരാട്ട്‌ ചൂണ്ടിക്കാട്ടി.

കരാര്‍ ഒപ്പുവെയ്‌ക്കുന്ന ഒക്ടോബര്‍ നാലിന്‌ സിപിഎം കരിദിനമായി ആചരിയ്‌ക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

കരാര്‍ പ്രകാരം തുടര്‍ച്ചയായി ആണവ ഇന്ധനം ഇന്ത്യയ്‌ക്ക്‌ ലഭിയ്‌ക്കുകയില്ല. ഇന്ത്യ ഭാവിയില്‍ ആണവപരീക്ഷണം നടത്തിയാല്‍ കരാറില്‍ നിന്ന്‌ അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുമെന്നതും ശ്രദ്ധേയമാണ്‌.

ആണവക്കരാര്‍ ഒപ്പിട്ടാല്‍ അമേരിയ്‌ക്കക്ക്‌ മുന്നിലുള്ള കീഴടങ്ങലായി അത്‌ മാറും. രാജ്യതാത്‌പര്യങ്ങള്‍ സര്‍ക്കാര്‍ ബലി കഴിച്ചുവെന്നും കാരാട്ട്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍






Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+