ഞെരളത്തിന്റെ ഇടയ്‌ക്ക ലേലം ചെയ്യുന്നു
എടപ്പാള്: അന്തരിച്ച സോപാനസംഗീത ചക്രവര്ത്തി ഞെരളത്ത് രാമപ്പൊതുവാളിന്റെ ഇടയ്ക്ക ലേലത്തിന് വയ്ക്കുന്നു.
സോപാനസംഗീതമുള്പ്പെടെയുള്ള കേരള സംഗീതത്തിന്റെ വളര്ച്ചയ്ക്കായുള്ള പദ്ധിതികള്ക്ക് സര്ക്കാര് സഹായം ലഭിക്കില്ലെന്ന് ഉറപ്പായതിനാലാണ് താനും കുടുംബാംഗങ്ങളും നിധിപോലെ കാക്കുന്ന ഇടയ്ക്ക ലേലം ചെയ്യാന് തീരുമാനിച്ചതെന്ന് രാമപ്പൊതുവാളിന്റെ മകന് ഹരിഗോവിന്ദന് പറഞ്ഞു.
വട്ടംകുളം നെല്ലിശേരി ടിഎച്ച്എസില് കലോത്സവം ഉദ്ഘാടനം ചെയ്യവേയാണ് പിതാവ് സന്തതസഹചാരിയായി കൊണ്ടുനടന്നിരുന്ന ഇടയ്ക്ക് ലേലം ചെയ്യാന് തീരുമാനിച്ചകാര്യം ഹരിഗോവിന്ദന് അറിയിച്ചത്.
കേരള സംഗീതത്തിന്റെ പുരോഗതിക്കായി പിതാവിന്റെ സ്മരണയില് ചെയ്യാന് കഴിയാവുന്ന പദ്ധതികളുടെ രൂപരേഖ സാംസ്കാരികമന്ത്രി ഉള്പ്പെടെയുള്ളവര്ക്ക് സമര്പ്പിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില് നടക്കുന്ന രാമപ്പൊതുവാള് സംഗീതോത്സവം സര്ക്കാര് തലത്തില് നടത്താന് സന്നദ്ധമാണെന്ന് ദേവസ്വം അറിയിച്ചിട്ടും സര്ക്കാര് നടപടി സ്വീകരിച്ചില്ല.
ഈ സാഹചര്യത്തിലാണ് പിതാവിന്റെ സ്മരണ നിലനിര്ത്താനുതകുന്ന പദ്ധതികള്ക്കായി ഇടയ്ക്ക ലേലം ചെയ്തുകിട്ടുന്ന തുക ഉപയോഗപ്പെടുത്താന് തീരുമാനിച്ചത്- ഹരിഗോവിന്ദര് പറഞ്ഞു.












Click it and Unblock the Notifications