ടോട്ടല്‍ ഫോര്‍ യു: സെക്രട്ടേറിയറ്റില്‍ നിന്നും കോടിയുടെ നിക്ഷേപം
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടന്ന ടോട്ടല് ഫോര് യു സ്ഥാപനത്തില് സെക്രട്ടേറിയറ്റിലെ അണ്ടര്സെക്രട്ടറി മുതല് പ്യൂണ്വരെയുള്ള നാല്പതോളം ഉദ്യോഗസ്ഥര് ലക്ഷങ്ങള് നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.
ക്രൈംബ്രാഞ്ച് കസ്റ്റിഡിയിലുണ്ടായിരുന്ന പതിനൊന്നാം പ്രതിയും മുന് അണ്ടര് സെക്രട്ടറിയുമായ അദീല ബീവിയെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിവായത്. താന് മുഖേനയാണ് ഇത്രയുംപേര് നിക്ഷേപം നടത്തിയതെന്നും ഒരു കോടിയിലധികം രൂപ നിക്ഷേപമായി കിട്ടിയിട്ടുണ്ടെന്നും ഇവര് സമ്മതിച്ചിട്ടുണ്ടത്രേ.
ഇവരെ ചൊവ്വാഴ്ച കോടയില് ഹാജരാക്കി 21 വരെ റിമാന്റ് ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര് മാത്രമല്ല ഏജീസ് ഓഫീസ്, പൊലീസ് ഉദ്യോഗസ്ഥര്, മറ്റ് സര്ക്കാര് ജീവനക്കാര് എന്നിവരും അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചവരില് ഉള്പ്പെടുന്നുണ്ട്.
കേസില് കഴിഞ്ഞ ദിവസം അറസ്റ്റിലായ ശബരീനാഥിന്റെ സുഹൃത്തും ചന്ദ്രമതിയുടെ സഹോദരീപുത്രനുമായ രാഹുലിനെ ജുഡീഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില് ഹാജരാക്കി 21വരെ റിമാന്റ് ചെയ്തിട്ടുണ്ട്.
റിമാന്റില് കഴിയുന്ന ശബരീനാഥിനെ ചൊവ്വാഴ്ച ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര് ജയിലിലെത്തി ചോദ്യം ചെയ്തു. ടോട്ടല് ഫോര് യു സ്ഥാപനങ്ങള് തുടങ്ങുന്നതിനുള്ള സാമ്പത്തിക ഉറവിടം സംബന്ധിച്ച കാര്യങ്ങളാണ് ഉദ്യോഗസ്ഥര് ആരാഞ്ഞത്.
ശബരിനാഥിന് പുറമെ ഹേമലത, ബിന്ദുമഹേഷ്, ബിന്ദു സുരേഷ്, അദില ബീവി എന്നിവരെ ചോദ്യം ചെയ്യാനും കോടതി അനുമതി നല്കിയിട്ടുണ്ട്. ഇതിനിടെ പന്ത്രണ്ടാം പ്രതിയും ശബരിയുടെ സെക്രട്ടറിയുമായ വിനോദ് നല്കിയ ജാമ്യാപേക്ഷ കോടതി തള്ളി.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications