ജീവന്‌ ഭീഷണിയുയര്‍ത്തുന്ന വാര്‍ത്തകള്‍ക്ക്‌ വിലക്ക്‌
ദില്ലി: വ്യക്തികളുടെ ജീവന് ഭീഷണി സൃഷ്ടിയ്ക്കുന്ന വാര്ത്തകള് സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ചാനലുകള്ക്ക് നിര്ദ്ദേശം നല്കി.
ദില്ലി സ്ഫോടനത്തിന് ദൃക്സാക്ഷിയായ ബലൂണ് കച്ചവടക്കാരനായ 12 വയസ്സുകാരനുമായുള്ള അഭിമുഖം ടിവി ചാനലുകള് തുടര്ച്ചയായി സംപ്രേക്ഷണം ചെയ്തതാണ് ഇത്തരമൊരു നടപടിയെടുക്കാന് മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷന്, ഇന്ത്യന് ബ്രോഡ്കാസ്റ്റ് ഫൗണ്ടേഷന് എന്നിവര്ക്ക് ഇത് സംബന്ധിച്ച് നിര്ദ്ദേശങ്ങള് നല്കിയിട്ടുണ്ട്.
സ്ഫോടനമുണ്ടായതിന് പിന്നാലെ കുട്ടിയുടെ അഭിമുഖം വലിയ പ്രധാന്യത്തോടെ ചാനലുകള് നിരന്തരമായി സംപ്രേക്ഷണം ചെയ്തതിനെതിരെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന് എതിര്പ്പുമായി രംഗത്തെത്തിയിരുന്നു.
ദില്ലിയിലെ കൊണാട്ട പ്ലേസില് നടന്ന സ്ഫോടനത്തിനാണ് ബാലന് ദൃക്സാക്ഷിയായിരുന്നത്.












Click it and Unblock the Notifications