രാമസേതു ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമല്ല: കേന്ദ്ര സര്‍ക്കാര്‍
ദില്ലി: രാഷ്ട്രീയ പാര്ട്ടികളും മതസംഘടനകളും അവകാശപ്പെടുന്ന തരത്തില് രാമസേതു ഒരു ആരാധനാ സ്ഥലമല്ലെന്ന് യുപിഎ സര്ക്കാര് സുപ്രീം കോടതിയെ ബോധിപ്പിച്ചു.
രാമസേതു ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഇത് രാമന് തന്നെ പൊളിച്ചുമാറ്റിയിട്ടുണ്ടെന്നും പുരാണങ്ങളില്പ്പോലുമുണ്ടെന്ന് കേന്ദ്ര സര്ക്കാര് സുപ്രീം കോടതിയില് സമര്പ്പിച്ച പുതിയ സത്യവാങ്മൂലത്തിലുണ്ട്.
രാമന് ജീവിച്ചിരുന്നില്ലെന്നും രാമസേതു വെറും ഐതിഹ്യമാണെന്നും ചൂണ്ടിക്കാട്ടി ഇതിന് മുമ്പ് കേന്ദ്രം സമര്പ്പിച്ച സത്യവാങ്മൂലം വിവാദമായതിനെ തുടര്ന്ന് പിന്വലിച്ചിരുന്നു. ഇതിന് പകരമായി സമര്പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്ക്കാര് ഇക്കാര്യങ്ങള് ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്.
പദ്ധതിയ്ക്കെതിരെ രംഗത്തെത്തിയ ബിജെപിയും ജയലളിതയുടെ എഐഎഡിഎംകെയുമടക്കമുള്ള പാര്ട്ടികള് ഉന്നയിച്ച ആരോപണങ്ങള്ക്കുള്ള മറുപടിയും പുതിയ സത്യവാങ്മൂലത്തിലുണ്ട്.
പ്രശ്നത്തെക്കുറിച്ച് പഠിയ്ക്കാനും ആവശ്യമെങ്കില് രാമസേതു തകര്ക്കാതെ പുതിയ കപ്പല്ച്ചാല് നിര്മ്മിയ്ക്കാന് കഴിയുമോയെന്ന് പരിശോധിയ്ക്കാനുമായി പ്രമുഖ പരിസ്ഥിതി പ്രവര്ത്തകനായ രാജേന്ദ്ര പച്ചൗരിയുടെ നേതൃത്വത്തില് ആറംഗ സമിതിയ്ക്ക് കേന്ദ്ര സര്ക്കാര് അനുമതി നല്കിയിരുന്നു.
ഇവരുടെ റിപ്പോര്ട്ട് വരും മുമ്പാണ് പുതിയ സത്യവാങ്മൂലം കേന്ദ്രസര്ക്കാര് സമര്പ്പിച്ചിരിയ്ക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications