അദ്വാനിയുടെ സുരക്ഷാ വ്യൂഹത്തില്‍ നിന്നും മുസ്ലിം ഡ്രൈവര്‍മാരെ മാറ്റിയത്‌ വിവാദമാകുന്നു
കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് എല്കെ അദ്വാനിയുടെ കോഴിക്കോട് സന്ദര്ശന സമയത്ത് സുരക്ഷാ വ്യൂഹത്തില് നിന്നും മുസ്ലിം ഡ്രൈവര്മാരെ മാറ്റിയെന്ന ആരോപണം വിവാദമാകുന്നു.
ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ഡിജിപിയോട് റിപ്പോര്ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന് കേന്ദ്രആഭ്യന്തരമന്ത്രാലയവും ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച കോഴിക്കോട്ടെത്തിയ അദ്വാനിയുടെ സുരക്ഷാ വ്യൂഹത്തിലുണ്ടായിരുന്ന രണ്ടു മുസ്ലിം പൊലീസുകാരെ അവസാനനിമിഷം സുരക്ഷാ ചുമതലയില്നിന്നും നീക്കിയെന്നാണ് ആരോപണം. വിവിഐപി സെക്യൂരിറ്റി പരിശീലനം പൂര്ത്തിയാക്കിയ കാസര്കോട് എ.ആര് ക്യാമ്പിലെ ഡ്രൈവര് ലത്തീഫ്, പാലക്കാട് എആര് ക്യാമ്പിലെ ബഷീര് എന്നിവരെയാണ് മാറ്റിനിര്ത്തിയത്.
ദില്ലിയില് നിന്നെത്തിയ എന്എസ്ജി അധികൃതരുടെ നിര്ദ്ദേശാനുസരണമാണ് സിറ്റി പൊലീസ് കമ്മീഷണര് ഇവരെ മാറ്റിനിര്ത്തിയതെന്നാണ് പറയപ്പെടുന്നത്.
ഡ്യൂട്ടിയില് ഉണ്ടായിരുന്നവരെ സാമുദായികാടിസ്ഥാനത്തില് ഒഴിവാക്കാന് നിര്ദ്ദേശിച്ച എസ്പിജി ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്രസഹമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ ഇ. അഹമ്മദ് ആഭ്യന്തര സെക്രട്ടറി മധുകര് ഗുപ്തയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയത് വിവാദത്തിന് ചൂടുപകര്ന്നിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് , മുസ്ലിം ലീഗ് ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര് സംഭവത്തെ അപലപിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതേസമയം അദ്വാനിയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ സുരക്ഷാ വ്യൂഹത്തില് സാമുദായിക അടിസ്ഥാനത്തിലുള്ള വേര്തിരിവുകള് ഒന്നുമുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര് അനൂപ് കുരുവിള ജോണ് പറഞ്ഞു.
ട്രയല് റണ് നടത്തി ഏറ്റവും മികച്ചവരെന്ന് തോന്നിയവരെയാണ് സുരക്ഷാ വ്യൂഹത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമ്പോള് സ്വാഭാവികമായും ചിലര് പുറത്താവും ഇവിടെയും അതാണ് സംഭവിച്ചത്- അദ്ദേഹം പറഞ്ഞു.
അദ്വാനിയുടെ വാഹന വ്യൂഹത്തില് വേറെയും മുസ്ലിം പൊലീസുകാര് ഉണ്ടായിരുന്നുവെന്നും ജാതിയും മതവും നോക്കി വേര്തിരിവുകാണിക്കുന്ന രീതി പൊലീസിന് വശമില്ലെന്നും കമ്മീഷണര് പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications