Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു

ദില്ലി: ശ്രീലങ്കയിലെ സാധാരണക്കാരായ തമിഴ്‌ വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിനോട്‌ ആവശ്യപ്പെട്ടു.

ശ്രീലങ്കന്‍ പ്രസിഡന്റ്‌ രാജപക്‌സെയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തമിഴ്‌ വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ മന്‍മോഹന്‍സിങ്‌ ആവശ്യപ്പെട്ടത്‌. വംശീയ പോരാട്ടം രമ്യമായി പരിഹരിക്കണമെന്നും സൈനിക നീക്കത്തിലൂടെയല്ല രാഷ്ട്രീയ പ്രക്രിയയിലൂടെയാണ്‌ സംഘര്‍ഷത്തിന്‌ പരിഹാരം കാണേണ്ടതെന്നും മന്‍മോഹന്‍ പറഞ്ഞിട്ടുണ്ട്‌.

തമിഴ്‌ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന്‌ രാജപക്‌സെ ഉറപ്പുനല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രസ്‌താവനയില്‍ അറിയിച്ചു. അതേസമയം എല്‍ടിടിയ്‌ക്ക്‌ എതിരായ സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന്‌ ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ശ്രീലങ്കയിലെ വംശീയപ്രശ്‌നം പഠിയ്‌ക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി ഉടന്‍ ലങ്കയിലേയ്‌ക്ക്‌ പോകും. സഖ്യകക്ഷിയായ ഡിഎംകെയുടെയും തമിഴ്‌നാട്ടിലെ മറ്റുപാര്‍ട്ടികളുടെയും ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്‌ പ്രധാനന്ത്രി ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്‌.

ഈ ആവശ്യം ഉന്നയിച്ച്‌ ഡിഎംകെ മന്ത്രിമാരും എംപിമാരും പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയ്‌ക്ക്‌ രാജിക്കത്ത്‌ നല്‍കിയിരുന്നു. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധി സ്വാഗതം ചെയ്‌തു. എല്‍ടിടിഇ നിയന്ത്രിതമേഖലകളില്‍ തമിഴ്‌ വംശജര്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ സഹായകമാകുമെന്ന്‌ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+