സര്‍ക്കാര്‍ സുരക്ഷ ആവശ്യമില്ല: രാജ്‌ താക്കറെ
മുംബൈ: സംസ്ഥാന സര്ക്കാരിന്റെ സംരക്ഷണം തനിക്ക് ആവശ്യമില്ലെന്ന് മഹാരാഷ്ട്ര നവ നിര്മ്മാണ് സേന നേതാവ് രാജ് താക്കറെ. തനിക്കേര്പ്പെടുത്തിയിട്ടുള്ള 'സെഡ്' വിഭാഗം സുരക്ഷ 'വൈ' വിഭാഗത്തിലേക്ക് താഴ്ത്തുമെന്ന വാര്ത്തകളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സെഡ് വിഭാഗ സുരക്ഷാ സംവിധാനത്തില് രാജിന് കാവലായി നാല് തോക്ക്ധാരികളായ സുരക്ഷാഭടന്മാരും ഒരു പഴ്സണല് ഓഫീസറും ഉണ്ട്. എന്നാല് 'വൈ' വിഭാഗത്തിലേക്ക് സുരക്ഷ മാറ്റുന്നതോടെ കാവലിന് ഏതാനും പോലീസുകാരുടെ സംരക്ഷണം മാത്രമാകും രാജിന് ലഭ്യമാകുക.
മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ജോനി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജിന്റെ സുരക്ഷ കുറയ്ക്കാന് തീരുമാനിച്ചിരിയ്ക്കുന്നത്.
രാജിനേര്പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളില് മാറ്റം വരുത്താനുള്ള നിര്ദ്ദേശങ്ങള് നേരത്തെ തന്നെ ലഭിച്ചിരുന്നെന്നും ബുധനാഴ്ച മുതല് ഇത് നടപ്പില് വരുത്തിയതായും അധികൃതര് അറിയിച്ചു.
ഇതിനിടെ സംസ്ഥാന സര്ക്കാര് കേന്ദ്രത്തില് നിന്നുള്ള നിര്ദ്ദേശ പ്രകാരം രാജ് താക്കറെയോടും പാര്ട്ടിയോടും പ്രതികാരപൂര്വമായ നിലപാട് സ്വീകരിയ്ക്കുകയാണെന്ന് എംഎന്എസ് നേതാക്കള് കുറ്റപ്പെടുത്തി. രാജ് താക്കറെയ്ക്ക് സ്വകാര്യ സുരക്ഷാ ഏജന്സികളുടെ സംരക്ഷണം ലഭ്യമാക്കുമെന്നും അവര് അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications