Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനോയുടെ സ്ഥലം മാറ്റം വേദനാജനകം: പ്രധാനമന്ത്രി

ദില്ലി: ടാറ്റയുടെ നാനോ കാര്‍ ഫാക്ടറി ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ മാറ്റിയ നടപടി ശരിയായ കീഴ്‌വഴക്കമല്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌.

ബെയ്‌ജിങില്‍ നിന്നും ഇന്ത്യയിലേക്ക്‌ മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

വ്യവസായവത്‌ക്കരണത്തിനായി കര്‍ഷകരില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയ്‌ക്ക്‌ മതിയായ നഷ്ടപരിഹാരം നല്‌കേണ്ടതുണ്ട്‌.

ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്‌ ടാറ്റ ഗ്രൂപ്പ്‌ തലവന്‍ രത്തന്‍ ടാറ്റ തങ്ങളുടെ ഫാക്ടറി മാറ്റാന്‍ തീരുമാനിച്ച സാഹചര്യം വേദനാജനകമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

ഫാക്ടറി മാറ്റാനുള്ള ടാറ്റയുടെ തീരുമാനത്തെക്കുറിച്ച്‌ ആദ്യമായാണ്‌ മന്‍മോഹന്‍സിങ്‌ പ്രതികരിയ്‌ക്കുന്നത്‌.

സംരഭകര്‍ക്ക് തങ്ങളുടെ വ്യവസായങ്ങള്‍ക്ക്‌ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതിന് അവകാശമുണ്ട്‌. ഇക്കാര്യത്തില്‍ അവരെനിര്‍ബന്ധിക്കാനാവില്ല.

ഇന്ത്യയില്‍ വ്യവസായവത്‌ക്കരണം അത്യാവശ്യമാണെന്നും വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്‌മ പരിഹരിയ്‌ക്കാന്‍ വ്യവസായവത്‌ക്കരണം കൂടിയേ തീരുവെന്നും സിങ്‌ വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍






















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+