യുപി മാധ്യമ പ്രവര്‍ത്തകന്‌ മുംബൈയില്‍ മര്‍ദ്ദനം
മുംബൈ: ഉത്തര്പ്രദേശുകാരനായ ജേര്ണലിസ്റ്റിനെ മുംബൈയില് മഹാരാഷ്ട്ര നവനിര്മാണ് സേന പ്രവര്ത്തകര് മൃഗീയമായി മര്ദ്ദിച്ചു.
നിര്ഭയ് പാഥിക് എന്ന ടാബ്ലോയിഡിന് വേണ്ടി ജോലി ചെയ്യുന്ന ദീനനാഥ് തിവാരിയെന്ന മാധ്യമ പ്രവര്ത്തകനാണ് ക്രൂരമായ മര്ദ്ദനത്തിനിരയായത്.
മലാദിന് സമീപം കുരാര് ഗ്രാമത്തില് വാര്ത്ത റിപ്പോര്ട്ട് ചെയ്യാന് പോയതിനിടെയാണ് ദീനനാഥ് അക്രമിയ്ക്കപ്പെട്ടത്. കുരാര് ഗ്രാമത്തില്
കുടിയേറിപ്പാര്ക്കുന്ന ഉത്തരേന്ത്യക്കാരെ എംഎന്എസ് പ്രവര്ത്തകര് ആക്രമിയ്ക്കുന്ന വാര്ത്ത റിപ്പോര്ട്ട് ചെയ്യാനെത്തിയതായിരുന്നു തിവാരി.
ഫോട്ടോ എടുക്കുന്നതായി ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് 15 ഓളം എംഎന്എസ് പ്രവര്ത്തകര് സംഘം ചേര്ന്ന് ഇയാളെ മര്ദ്ദിയ്ക്കുകയായിരുന്നു.
ഭഗവതി ആശുപത്രിയില് പ്രവേശിപ്പിച്ചിരിയ്ക്കുന്ന തിവാരിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. ശരീരത്തില് പല ഭാഗത്തും
ഒടിവുണ്ടെന്ന് ആശുപത്രി അധികൃതര് പറഞ്ഞു. മുംബൈയിലെ ആദ്യത്തെ സായാഹ്നപത്രമായ നിര്ഭയ് പഥക്കിന് വേണ്ടി കഴിഞ്ഞ പത്തു
വര്ഷമായി ജോലി ചെയ്യുന്നയാളാണ് തിവാരി. തിവാരിയെ അക്രമിയ്ക്കുന്നത് പോലീസ് നോക്കി നിന്നുവെന്ന് പത്രത്തിന്റെ എഡിറ്ററായ എ.കെ മിശ്ര ആരോപിച്ചു. എന്നാല് പോലീസ് ഇത്
നിഷേധിച്ചു. ബസിനുള്ളില് ബീഹാറി യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചതിനും തീവണ്ടി യാത്രക്കാരനായ ഉത്തര്പ്രദേശ് സ്വദേശി മര്ദ്ദനമേറ്റ്
മരിച്ച സംഭവത്തിനും പിന്നാലെയാണ് യുപി ജേണലിസ്റ്റിന് മര്ദ്ദനമേറ്റിരിയ്ക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 14 എംഎന്എസ് പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications