സ്‌ഫോടന പരമ്പര: അസമില്‍ കനത്ത സുരക്ഷ
ഗുവാഹത്തി: എഴുപത് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകളെത്തുടര്ന്ന് അസമില് സുരക്ഷാ സംവിധാനങ്ങള് ശക്തമാക്കി.
സ്ഫോടനത്തിന് ആര്ഡിഎക്സ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തരുണ് ഗൊഗോയ് അറിയിച്ചു.
സ്ഫോടനത്തെക്കുറിച്ച് റിപ്പോര്ട്ട് നല്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തെത്തുടര്ന്ന് വിവിധ സംസ്ഥാനങ്ങള്ക്ക് കേന്ദ്രസര്ക്കാര് ജാഗ്രതാ നിര്ദ്ദേശം നല്കി.
അസമിലെങ്ങും കര്ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന തീവ്രവാദി സംഘടനയായ ഹര്ക്കത്തുല് ജിഹാദി ഇസ്ലാമിയാണ് (ഹുജി) സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
വ്യാഴാഴ്ച രാവിലെ അസമില് 11 സ്ഥലങ്ങളിലായി സ്ഫോടനങ്ങള് നടന്നത്. സ്ഫോടനങ്ങളില് 470 പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകരപ്രവര്ത്തനങ്ങള്ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത് അസമില് വെള്ളിയാഴ്ച ബന്ദ് ആചരിക്കുകയാണ്. പ്രധാനമന്ത്രി മന്മോഹന് സിങ് ശനിയാഴ്ച അസമില് സന്ദര്ശനം നടത്തും.
ഗുവാഹത്തിയില് ആദ്യ സ്ഫോടനം നടന്ന ഗണേഷ്ഗുഡിയില് സുരക്ഷാ വീഴ്ച ആരോപിച്ച് അക്രമം നടത്തിയ ജനക്കൂട്ടം രണ്ടു സിആര്പിഎഫ് ജവാന്മാരെ തല്ലിക്കൊന്നു.
സ്ഫോടനത്തെത്തുടര്ന്ന് തീവ്രവാദ വിരുദ്ധ പ്രവര്ത്തനങ്ങള്ക്കായി സംസ്ഥാനത്തുള്ള സൈന്യത്തെ അടിയന്തര സാഹചര്യം നേരിടാന് ഒരുക്കി നിര്ത്തിയിട്ടുണ്ട്. ബംഗ്ലാദേശുമായുള്ള അതിര്ത്തി അടച്ചു. അസം-മേഘാലയ അതിര്ത്തിയില് സുരക്ഷ ശക്തമാക്കി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications