Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹുഭാര്യാത്വം: ശുപാര്‍ശയ്‌ക്കെതിരെ സംഘടനകള്‍

കോഴിക്കോട്‌: മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം നിരോധിക്കണമെന്ന നിയമപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശയ്‌ക്കെതിരെ സുന്നി സംഘടനകള്‍ രംഗത്ത്‌.

കമ്മീഷന്‍ സര്‍ക്കാറിന്‌ സമര്‍പ്പിച്ച കരട്‌ നിയമത്തിലുള്ള ഭൂരിഭാഗം നിര്‍ദ്ദേശങ്ങളെയും സംഘടനകള്‍ എതിര്‍ക്കുകയാണ്‌. പുരുഷന്‌ രണ്ടാമത്‌ വിവാഹം ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ സമ്മതപത്രം വേണമെന്ന നിര്‍ദ്ദേശം വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നാണ്‌ സംഘടനകളുടെ വാദം.

അതേസമയം ബഹുഭാര്യാത്വം നിരീക്ഷിക്കാന്‍ ജില്ലാതല സമിതികള്‍ വേണമെന്ന നിര്‍ദ്ദേശം ഇവര്‍ അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്‌ത്രീസംഘടനകള്‍ പറയുന്നത്‌ രണ്ടാം വിവാഹത്തിന്‌ ആദ്യഭാര്യയുടെ സമ്മതം തേടുകയെന്നത്‌ തീര്‍ത്തും ഇസ്ലാമികമായ കാര്യമാണെന്നാണ്‌.

ഇബ്രാഹിം നബി ആദ്യഭാര്യയില്‍ നിന്നും സമ്മതം വാങ്ങിയാണ്‌ രണ്ടാമത്‌ വിവാഹം കഴിച്ചതെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രീതി പിന്തുടരണമെന്നാണ്‌ ഖുറാനിലും പറയുന്നതെന്ന്‌ ഇവര്‍ വാദിക്കുന്നു.

കോടതി മുഖാന്തിരം വിവാഹമോചനം നടത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശത്തെ സുന്നി വിഭാഗം അംഗീകരിക്കുന്നുണ്ടെങ്കിലും ഇതിന്‌ കാലതമാസം നേരിടുമെന്ന്‌ ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മല്ലഹ്‌ കമ്മിറ്റികളുടെ അംഗീകാരത്തോടെ വിവാഹമോചനം നടത്താനാണ്‌ ഇവര്‍ നിര്‍ദ്ദേശിക്കുന്നത്‌.

മുസ്‌ലിങ്ങളിലെ ബഹുഭാര്യാത്വസമ്പ്രദായം തടയാന്‍ നിയമം കൊണ്ടുവരണമെന്ന സംസ്ഥാന നിയമപരിഷ്‌കരണകമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന്‌ സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

ഒരാള്‍ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിന്‌ ശരീഅത്തില്‍ വ്യക്തമായ നിയമവ്യവസ്ഥകളുണ്ടെന്നും അവ പാലിച്ചുകൊണ്ട്‌ രണ്ടാമത്‌ വിവാഹം ചെയ്യുന്നത്‌ തടയണമെന്ന്‌ പറയുന്നത്‌ ഭരണഘടന അംഗീകരിച്ച മുസ്ലിം വ്യക്തിനിയമത്തിന്‌ എതിരാണെന്നും കാന്തപുരം പറഞ്ഞു.

വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ജില്ലകള്‍ തോറും രൂപീകരിക്കുന്ന കൗണ്‍ലിസില്‍ ഇസ്ലാമിക ശരീഅത്തില്‍ അറിവുള്ള പണ്ഡിതന്മാരെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+