Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖക്കുരുവുള്ള ഭാര്യയെ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു

മുംബൈ: മുഖക്കുരുവെന്നത്‌ ഏവരുടെയുംഒരു പ്രധാന പ്രശ്‌നമാണ്‌. മുഖസൗന്ദര്യത്തിന്‌ മാറ്റുകുറയുമെന്നതാണ്‌ വിഷമം. എന്നാല്‍ മുഖക്കുരു കാരണം മുംബൈക്കാരിയായ ഒരു യുവതിയ്‌ക്ക്‌ നഷ്ടപ്പെട്ടത്‌ വിവാഹ ജീവിതമാണ്‌.

ഹണിമൂണ്‍ കാലത്തുതന്നെ ഉപേക്ഷിക്കപ്പെടുകയെന്ന ദുര്‍വിധിയാണ്‌ ഈ യുവതിയ്‌ക്ക്‌ മുഖക്കുരുക്കള്‍ കാരണമുണ്ടായത്‌. പൊട്ടിയൊലിയ്‌ക്കുന്ന കുരുക്കള്‍ നിറഞ്ഞ ഭാര്യയുടെ മുഖം സഹിക്കാനാവില്ലെന്നും ചര്‍മ്മരോഗമായ അക്‌നീ ഉള്ളകാര്യം വിവാഹസമയത്ത്‌ മറച്ചുവെച്ചു വഞ്ചിച്ചുവെന്നും കാണിച്ച്‌ വിവാഹമോചനത്തിനായി ഭര്‍ത്താവ്‌ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.

അപേക്ഷ പരിഗണിച്ച കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്‌തു. മുഖക്കുരുവുള്ള ഭാര്യയെ ഭര്‍ത്താവിന്‌ സഹിക്കാന്‍ കഴിയില്ലെന്ന കാര്യം തള്ളിക്കളയാന്‍ കഴിയില്ലെന്നും വിവാഹ സമയത്ത്‌ ഇക്കാര്യം മറച്ചുവച്ച യുവതി യുവാവിനെ വഞ്ചിക്കുകയാണ്‌ ചെയ്‌തതെന്നുമാണ്‌ വിവാഹമോചനം അനുവദിച്ചുകൊണ്ട്‌ കുടുംബകോടതി നിരീക്ഷിച്ചത്‌.

1998 ഫെബ്രുവരി രണ്ടിനാണ്‌ ഇവരുടെ വിവാഹം കഴിഞ്ഞത്‌. തുടര്‍ന്ന്‌ മധുവിധു ആഘോഷത്തിനായി മഹാബലേശ്വറിലേയ്‌ക്ക്‌ യാത്രപോയി. ഇതിനിടെയാണത്രേ ഭാര്യയുടെ മുഖത്ത്‌ ഇത്രയേറെ മുഖക്കുരുവുണ്ടെന്നും അതില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നുമുള്ള കാര്യം ഭര്‍ത്താവ്‌ മനസ്സിലാക്കിയത്‌.

ഭാര്യയുടെ ചുണ്ടിന്‌ ചുറ്റുമുള്ള മുഖക്കുരുക്കള്‍ അറപ്പുളവാക്കുന്നുവെന്ന്‌ ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഹണിമൂണ്‍യാത്രകഴിഞ്ഞെത്തിയപ്പോള്‍ ഭാര്യവീട്ടുകാരോട്‌ ഭാര്യയെ മുമ്പേ ചികിത്സിയ്‌ക്കുന്ന ഡോക്ടറുടെ അടുത്ത്‌ കൊണ്ടുപോകാന്‍ ഭര്‍ത്താവ്‌ ആവശ്യപ്പെട്ടു. അസുഖം ഭേദമായാല്‍ തിരികെ സ്വീകരിക്കാമെന്നും ഇയാള്‍ വാക്കുനില്‍കി.

പിന്നീട്‌ 1998 മെയില്‍ യുവതി ഭര്‍ത്താവിനെ വിളിച്ച്‌ തന്നെ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്‌ ഭീഷണി മുഴക്കി. തുടര്‍ന്നാണ്‌ ഭര്‍ത്താവ്‌ വിവാഹമോചനം നേടാന്‍ തീരുമാനിച്ചത്‌. ഇതിനെത്തുടര്‍ന്ന്‌ യുവതി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്‌ത്രീധനപീഡനക്കേസ്‌ ഫയല്‍ ചെയ്‌തിരുന്നു.

സംഭവം കോടതിയിലെത്തിയപ്പോള്‍ യുവതിയെ ചികിത്സിച്ച ഡോക്ടറില്‍ നിന്നും തെളിവെടുത്തു. വിവാഹത്തിന്‌ ശേഷമാണ്‌ മുഖക്കുരു ചികിത്സയ്‌ക്കായി യുവതി തന്നെ സമീപിച്ചതെന്നായിരുന്നു ഡോക്ടറുടെ മൊഴി. എന്നാല്‍ ഇക്കാര്യം കുടുംബ കോടതി കാര്യമായി പരിഗണിച്ചില്ല. നീണ്ടുപോയ നടപടികള്‍ക്കൊടുവില്‍ 2002 ഏപ്രിലില്‍ കുടുംബകോടതി വിവാഹമോചനം അനുവദിച്ചുകൊണ്ട്‌ ഉത്തരവിട്ടു.

തുടര്‍ന്ന്‌ യുവതി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. പരാതി പരിഗണിച്ച ഹൈക്കോടതി കുടുംബകോടതിയുടെ ഉത്തരവ്‌ റദ്ദാക്കി. ഇതിനിടെ കോടതിയ്‌ക്ക്‌ പുറത്തുവച്ച്‌ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇരുകുടുംബവും ചേര്‍ന്ന്‌ തീരുമാനിച്ചു. കേസുകള്‍ പിന്‍വലിച്ച്‌ പിരിയാമെന്ന പൊതുധാരണയിലെത്തി.

യുവതിയ്‌ക്ക്‌ നഷ്ടപരിഹാരമായി 2.5 ലക്ഷം രൂപ നല്‍കാമെന്ന്‌ ഭര്‍ത്താവ്‌ സമ്മതിയ്‌ക്കുകയും ചെയ്‌തു. കേസ്‌ നടത്തിപ്പിനിടെ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയ യുവതി ഇപ്പോള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+