Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി കന്പനിയുടെ മറവില്‍ തൊഴില്‍ തട്ടിപ്പ്

തിരുവനന്തപുരം: ഐടി സ്ഥാപനത്തിന്റെ മറവില്‍ തൊഴില്‍ തട്ടിപ്പ്‌ നടത്തിയ ഗിവിയോണ്‍ ഐടി കമ്പനി എംഡി സക്കീര്‍ ഹുസൈന്റെ വീട്ടില്‍ പോലീസ്‌ പരിശോധന നടത്തി.

നെയ്യാറ്റിന്‍കര എഎസ്‌പി അക്‌ബറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.

അതിനിടെ സക്കീര്‍ ഹുസൈന്റെ വീട്‌ ജപ്‌തി ചെയ്യാന്‍ നെയ്യാറ്റിന്‍കര സബ്‌ കോടതി ഉത്തരവിട്ടു. സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍ നിന്നും 17 ലക്ഷം രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടച്ചില്ലായെന്ന പരാതിയിന്‍മേലാണ്‌ കോടതി വിധി.

ഉയര്‍ന്ന ശംബളം വാഗ്‌ദാനം ചെയ്‌ത്‌ വന്‍ തുകകള്‍ ബോണ്ടായി വാങ്ങിയതിന്‌ ശേഷം വഞ്ചിച്ചുവെന്നാണ്‌ സക്കീറിനെതിരെ സ്ഥാപനത്തിലെ ജീവനക്കാര്‍ പരാതി നല്‌കിയിരിക്കുന്നത്‌. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന്‌ സക്കീര്‍ ഹുസൈന്‍ ഒളിവിലാണ്‌. ഇയാളും സംഘവും സംസ്ഥാനം വിട്ടതായും സൂചനയുണ്ട്‌.

ഗിവിയോണ്‍ കമ്പനിയില്‍ ജോലി ലഭിയ്‌ക്കുന്നതിന്‌ ഒന്നര ലക്ഷമാണ്‌ ബോണ്ടായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സക്കീര്‍ വാങ്ങിയിരുന്നത്‌.422 പേരില്‍ നിന്നും ഇത്തരത്തില്‍ ഇയാള്‍ പണം സ്വീകരിച്ചിട്ടുണ്ട്‌.

രണ്ട്‌ വര്‍ഷത്തിന്‌ ശേഷം മൂന്ന്‌ തവണകളായി തുക തിരിച്ചു നല്‌കാമെന്നായിരുന്നു ധാരണ. അതുവരെ ഓരോ മാസവും സ്‌റ്റൈപ്പന്റ്‌ ഇനത്തില്‍ 11,200 രൂപ നല്‌കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന്‌ മാസമായി സ്റ്റൈപ്പന്റ്‌ കൃത്യമായി ലഭിച്ചിരുന്നില്ല. ആഗോള സാമ്പത്തിക മാന്ദ്യം മൂലം കമ്പനി പ്രതിസന്ധിയിലാണെന്നായിരുന്നു കമ്പനി അധികൃതര്‍ ഇതിന്‌ നല്‌കിയ വിശദീകരണം.

ഇതിനിടെ കമ്പനിയില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ച്‌ പോയതോടെയാണ്‌ കബളിപ്പിയ്‌ക്കപ്പെട്ട വിവരം ജീവനക്കാര്‍ അറിയുന്നത്‌‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+