Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല സഭ

കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണത്തിന്‌ പിന്നില്‍ ആരായാലും അവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടു വരണമെന്ന്‌ തന്നെയാണ്‌ സഭ ആഗ്രഹിയ്‌ക്കുന്നതെന്ന്‌ അഭയക്കേസുമായി ബന്ധപ്പെട്ട്‌ കോട്ടയം അതിരൂപത പുറപ്പെടുവിച്ച ഇടയലേഖനം വ്യക്തമാക്കി.

കേസില്‍ അറസ്റ്റിലായ രണ്ട്‌ വൈദികര്‍ക്കും കന്യാസ്‌ത്രീയ്‌ക്കും വേണ്ടി പ്രാര്‍ത്ഥിയ്‌ക്കണമെന്ന്‌ ഇടയലേഖനത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വൈദികരും ഒരു കന്യാസ്‌ത്രീയും അറസ്‌റ്റിലായ പശ്ചാത്തലത്തിലാണ്‌ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്‌.

അഭയക്കേസ്‌ അന്വേഷണം നീതിയുക്തവും നിഷ്‌പക്ഷവും ആയിരിക്കണം. സഭ ആരുടെയും പക്ഷം പിടിയ്‌ക്കില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷിയ്‌ക്കപ്പെടണമെന്ന്‌ തന്നെയാണ്‌ സഭ ആഗ്രഹിയ്‌ക്കുന്നത്‌.

കേസ്‌ ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സ്വഭാവിക മരണമാണെന്ന്‌ റിപ്പോര്‍ട്ട്‌ നല്‌കിയ സാഹചര്യത്തിലാണ്‌ സഭ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടാതിരുന്നത്‌.

സിബിഐ അന്വേഷണം സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌. സഭ ഒരിയ്‌ക്കലും അന്വേഷണത്തെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇടയലേഖനം പറയുന്നു. കുറ്റാരോപിതരായ വ്യക്തികള്‍ കുറ്റം തെളിയുന്നത്‌ വരെ നിരപരാധികളായി കണക്കാക്കപ്പെടണമെന്നാണ്‌ നിയമം അനുശാസിയ്‌ക്കുന്നത്‌.

കുറ്റാരോപിതരായ സഹോദരങ്ങളുടെ വേദനയില്‍ സഭാംഗങ്ങള്‍ പങ്കു ചേരുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടാന്‍ എല്ലാവരും തീക്ഷ്‌ണമായി പ്രാര്‍ത്ഥിയ്‌ക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്‌.

ഇതിനിടെ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കോട്ടയം മുന്‍ബിഷപ്പ്‌ കുര്യാക്കോസ്‌ കുന്നശേരിയെ സിബിഐ ചോദ്യം ചെയ്‌തു.

കോട്ടയത്ത്‌ വെച്ചായിരുന്നു സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്‌തത്‌. അഭയ കൊല്ലപ്പെടുന്ന കാലത്ത്‌ ബിഷപ്പായിരുന്ന കുര്യാക്കോസ്‌ കുന്നശേരി ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+