യുഎസില്‍ പള്ളിയില്‍ വെടിവയ്‌പ്; 2 മലയാളികള്‍ മരിച്ചു
ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ക്ലിഫ്‌റ്റണ്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്‌നാനായ പള്ളിയില്‍ ആരാധനയ്‌ക്കിടെയുണ്ടായ വെടിവെയ്‌പില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരു സ്‌ത്രീയ്‌ക്ക് പരുക്കേറ്റു.
കടുത്തുരുത്തി സ്വദേശി രേഷ്‌മ ജയിംസ്(24), ഡെന്നിസ് മുല്ലശ്ശേരി(25) എന്നിവരാണ് മരിച്ചത്. വെടിയേറ്റ ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രേഷ്‌മയുടെ ഭര്‍ത്താവാണ് വെടിയുതിര്‍ത്തതെന്നാണ് സൂചന. പ്രാദേശിക സമയം രാവിലെ 11.30 നാണ് സംഭവം. ഹാക്രോണില്‍ താമസിക്കുന്ന സില്‍വി പെരിഞ്ചേരില്‍ എന്ന സ്‌ത്രീയ്‌ക്കാണ് പരുക്കേറ്റത്.
കാലിഫോര്‍ണിയയില്‍ താമസമാക്കിയിരുന്ന രേഷ്‌മ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടി ന്യൂജഴ്‌സിയില്‍ സില്‍വിയുടെ അടുത്ത് കഴിയുകയായിരുന്നു. പള്ളിയിലെ അരാധാനയ്‌ക്കിടെ കടന്നുവന്ന രേഷ്‌മയുടെ ഭര്‍ത്താവ് ജോസഫ് സനീഷ് ഭാര്യയോട് വഴക്കിട്ട് വെടിവയ്‌ക്കുകയായിരുന്നു. ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഡെന്നിസിനും സില്‍വിയ്‌ക്കും വെടിയേറ്റത്.
വെടിവച്ചുവെന്ന കരുതപ്പെടുന്ന രേഷ്മയുടെ ഭര്‍ത്താവ് ജോസഫിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവ സമയത്ത് നൂറ്റമ്പതോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറാണ് സില്‍വി. സംഭവത്തിന്‌ശേഷം ജോസഫ് പച്ചനിറമുള്ള ജീപ്പ് ഓടിച്ചുപോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.












Click it and Unblock the Notifications