Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയക്കേസ് മുന്‍ അന്വേഷണദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: അഭയകൊലക്കേസില്‍ ആരോപണ വിധേയനായ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും എഎസ്‌ഐയുമായിരുന്ന വി.വി അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തു.

അഭയക്കേസിന്റെ തുടക്കത്തില്‍ തന്നെ സുപ്രധാനമായ തെളിവുകള്‍ നശിപ്പിച്ചതായി ആരോപണം നേരിട്ടിരുന്ന അഗസ്റ്റിനെ കോട്ടയത്തെ ചിങ്ങവനത്തുള്ള വീട്ടില്‍ കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യ ചെയ്‌ത നിലയിലാണ്‌ കണ്ടെത്തിയത്‌.അഗസ്‌റ്റിന്റേത്‌ ആത്മഹത്യ തന്നെയാണെന്നാണ്‌ സൂചന.

1992ല്‍ അഭയ കൊല്ലപ്പെടുന്ന കാലത്ത്‌ കോട്ടയം വെസ്‌റ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന അഗസ്‌റ്റിന്‍ സംഭവ സ്ഥലത്ത്‌ ആദ്യമെത്തിയ പോലീസ്‌ ഉദ്യോസ്ഥന്‍ കൂടിയായിരുന്നു. കേസില്‍ പിന്നീട്‌ വിവാദമായ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു.

അഭയ കേസന്വേഷണം വഴിത്തിരിവിലെത്തി നില്‌ക്കെ അഗസ്‌റ്റിന്‍ ആത്മഹത്യ ചെയ്‌തത്‌ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക്‌ വഴി തെളിച്ചിട്ടുണ്ട്‌.

കേസന്വേഷണം ഊര്‍ജ്ജിതമായതിന്‌ ശേഷം സിബിഐ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ അഗസ്റ്റിനെ ചോദ്യം ചെയ്‌തതായി സൂചനയുണ്ട്.

കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായതിന്‌ പിന്നാലെ അന്വേഷണം അട്ടിമറിച്ചയാളെന്ന നിഗമനത്തില്‍ അഗസ്റ്റിനെയും അറസ്റ്റു ചെയ്യുമെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+