ഭീകരര്‍ക്ക് മുംബൈവാസികളുടെ സഹായം ലഭിച്ചു
മുംബൈ: 183 പേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും ഇടയാക്കിയ ഭീകരാക്രമണത്തിന് ചില മുംബൈ നിവാസികളുടെ സഹായം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഏറ്റുമുട്ടലില്‍ ജീവനോടെ പിടികൂടിയ പാക് സ്വദേശി അസം അമീര്‍ കസാബാണ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യമറിയിച്ചത്.
ഭീകരാക്രമണത്തിന് സഹായിച്ച അഞ്ചോളം മുംബൈ സ്വദേശികളുടെ പേരും വിലാസവും ഇയാള്‍ അന്വേഷണദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഭീകരര്‍ക്ക് താമസ സൗകര്യം നല്‌കിയതും നഗരത്തിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ പഠിയ്ക്കാന്‍ അവരസമൊരുക്കിയതും ഇവരാണെന്നാണ് സൂചന.
ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് മുംബൈ ജോയിന്റ് കമ്മീഷണര്‍ രാകേഷ് മരിയ പറഞ്ഞു.
പലസ്‌തീനികള്‍ക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രായിലിനോടുള്ള പ്രതികാരമായി നഗരത്തിലെ ഇസ്രായേല്‍ പൗരന്‍മാരെ പ്രത്യേകം ലക്ഷ്യം വെച്ചിരുന്നുവെന്നും പിടിയിലായ ഭീകരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ജൂതന്‍മാരുടെ കേന്ദ്രമായിരുന്ന നരിമാന്‍ ഹൗസില്‍ മാസങ്ങള്‍ക്ക് മുമ്പേ ഭീകരരുടെ കൂട്ടാളികള്‍ താമസമാക്കിയിരുന്നു. മലേഷ്യന്‍ വിദ്യാര്‍ത്ഥികളാണെന്ന മട്ടിലാണ് അവര്‍ നരിമാന്‍ ഹൗസില്‍ കയറിപ്പറ്റിയത്. ജൂതന്‍മാരല്ലാത്തവര്‍ക്ക് നരിമാന്‍ ഹൗസില്‍ പ്രവേശനം കിട്ടിയതിനെപ്പറ്റിയും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി നരിമാന്‍ ഹൗസിലെ എല്ലാ രേഖകളും പോലീസ് പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്.
മരണസംഖ്യ ഉയര്‍ത്തണമെന്ന ലക്ഷ്യവുമായാണ് സിഎസ്‌ടി റെയില്‍വെ സ്റ്റേഷന്‍ ആക്രമിച്ചതെന്നും അസം വെളിപ്പെടുത്തിയതായണ് സൂചന. അതേ സമയം ഏതെങ്കിലുമൊരു ഭീകര സംഘടനയെന്നതിനപ്പുറം പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് അന്വേഷണേേദ്യാഗസ്ഥരുടെ നിഗമനം.
ഭീകരരില്‍ നിന്ന് കണ്ടെടുത്ത അത്യാധുനിക ആയുധങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയാണ് ഇങ്ങനെയൊരു സംശയത്തിലേക്ക് വഴിതെളിയിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications